ഡ്യൂറണ്ട് കപ്പ്; പ്രധാന ടീമിനെ തന്നെ അണിനിരത്തി ബെംഗളൂരു എഫ് സി, ജിങ്കനും റോയ് കൃഷ്ണയും ടീമിൽ

Newsroom

20220815 205013
Download the Fanport app now!
Appstore Badge
Google Play Badge 1

ഡ്യൂറണ്ട് കപ്പിനായുള്ള സ്ക്വാഡ് ബെംഗളൂരു എഫ് സി പ്രഖ്യാപിച്ചു. പ്രധാന താരങ്ങൾ ഒക്കെ അണിനിരക്കുന്ന ശക്തമായ ടീം തന്നെയാണ് ബെംഗളൂരുവിനായി ഡ്യൂറണ്ട് കപ്പ് കളിക്കുക. പുതിയ സൈനിംഗുകളായ റോയ് കൃഷ്ണയും സന്ദേശ് ജിങ്കനും ബെംഗളൂരു എഫ് സി സ്ക്വാഡിൽ ഉണ്ട്. മലയാളി താരം ലിയോൺ അഗസ്റ്റിനും സ്ക്വാഡിൽ ഇടം നേടി.

ബുധനാഴ്ച കൊൽക്കത്തയിലെ കിഷോർ ഭാരതി ക്രിരംഗനിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരായ പോരാട്ടത്തോടെ ആണ് ബെംഗളൂരു എഫ് സിയുടെ ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. 25 അംഗ ടീമിനെ ആണ് ബെംഗളൂരു എഫ്‌സി പ്രഖ്യാപിച്ചത്‌.
20220815 205008
ബെംഗളൂരുവിന്റെ ടീമിൽ എട്ട് പുതിയ സൈനിംഗുകൾ സ്ക്വാഡിൽ ഉണ്ട്, റോയ് കൃഷ്ണ, പ്രബീർ ദാസ്, ജാവി ഹെർണാണ്ടസ്, സന്ദേശ് ജിംഗൻ, ഫൈസൽ അലി, ഹീരാ മൊണ്ടൽ, അലക്‌സാണ്ടർ യൊവാനോവിച്ച്, അമൃത് ഗോപ് എന്നിവർ ടീമിൽ ഇടംപിടിച്ചു.

ഗ്രൂപ്പ് എയിൽ ജംഷദ്പൂർ എഫ്‌സി, എഫ്‌സി ഗോവ, ഇന്ത്യൻ എയർഫോഴ്‌സ് , മുഹമ്മദൻ എസ്‌സി എന്നിവയ്‌ക്കൊപ്പം ആണ് ബെംഗളൂരു ഉള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കും.

SQUAD

Goalkeepers: Gurpreet Singh Sandhu, Lara Sharma, Amrit Gope

Defenders: Alan Costa, Namgyal Bhutia, Parag Shrivas, Wungngayam Muirang, Prabir Das, Hira Mondal, Sandesh Jhingan, Aleksandar Jovanovic

Midfielders: Bruno Ramires, Jayesh Rane, Suresh Wangjam, Danish Farooq, Rohit Kumar, Biswa Darjee, Javi Hernandez

Strikers: Sunil Chhetri (C), Prince Ibara, Udanta Singh, Sivasakthi Narayanan, Leon Augustine, Roy Krishna, Faisal Ali