Picsart 23 07 20 13 36 26 659

ഡൂറണ്ട് കപ്പ് സോണിയിൽ തത്സമയം കാണാം

132-ാമത് ഡൂറണ്ട് കപ്പ് അടുത്ത മാസം നടക്കാൻ ഇരിക്കുകയാണ്. ടൂർണമെന്റിന്റെ ടെലികാസ്റ്റ് അവകാശം സോണി സ്പോർട്സ് നെറ്റ്‌വർക്ക് സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ. സോണി നെറ്റ്‌വർക്ക് ചാനലുകളിലും സോണി ലൈവ് ആപ്പിലും കളി തത്സമയം കാണാൻ ആകും. 2023 ഓഗസ്റ്റ് 03 മുതൽ സെപ്തംബർ 03 വരെ മൂന്ന് വേദികളിലായാകും ടൂർണമെന്റ് നടക്കുന്നത്.

ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും ലോകത്തിലെ മൂന്നാമത്തെ ഏറ്റവും പഴയതുമായ ഫുട്ബോൾ ടൂർണമെന്റായ ഡൂറണ്ട് കപ്പ് ഇത്തവണ വിപുലമായാകും നടക്കുക. ഇത്തവണ വിദേശ ടീമുകളും ടൂർണമെന്റിന്റെ ഭാഗമാകും.

ടൂർണമെന്റിന്റെ 132-ാം പതിപ്പിൽ നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് ടീമുകൾ ഉൾപ്പെടെ 24 ടീമുകൾ പങ്കെടുക്കും. 27 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിദേശ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും ടൂർണമെന്റിന്റെ ഭാഗമാകും‌. ബെംഗളൂരു എഫ് സിയാണ് കഴിഞ്ഞ സീസണിൽ കിരീടം നേടിയത്‌. ബ്ലാസ്റ്റേഴ്സും ഗോകുലവും ബെംഗളൂരുവും ഒരു ഗ്രൂപ്പിൽ ആണ് ഉൾപ്പെട്ടിട്ടുള്ളത്.

Exit mobile version