Site icon Fanport

ഡ്യൂറണ്ട് കപ്പ് ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സിയെ നേരിടും

ഡ്യൂറണ്ട് കപ്പ് ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അവരുടെ ചിരവൈരികളായ ബെംഗളൂരു എഫ് സിയെ നേരിടും. ഡ്യൂറണ്ട് കപ്പിലെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ എല്ലാം തീരുമാനമായി. കൊൽക്കത്തയിൽ ബാക്കി ഉണ്ടായിരുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം ഉപേക്ഷിക്കാൻ അധികൃതർ തീരുമാനിച്ചിരുന്നു. നടത്താൻ ആകാത്ത മത്സരങ്ങൾ എല്ലാം സമനില ആയി കാണിച്ച് ഇരു ടീമുകൾക്കും ഒരോ പോയിന്റ് വീതം നൽകും.

പെപ്ര
പെപ്ര

കേര ബ്ലാസ്റ്റേഴ്സ് ഓഗസ്റ്റ് 23ന് ആണ് ബെംഗളൂരു എഫ് സിയെ നേരിടുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ത്യൻ ആർമിയെയും ഷില്ലോംഗ് ലിജോംഗ് ഈസ്റ്റ് ബംഗാളിനെയും, മോഹൻ ബഗാൻ പഞ്ചാബ് എഫ് സിയെയും ക്വാർട്ടർ ഫൈനലിൽ നേരിടും. ഫിക്സ്ചറുകൾ ചുവടെ നൽകുന്നു.

Durand Cup Quarter Finals

📆21 /08/24

QF1- NorthEast United FC vs Indian Army
SAI Stadium , Kokrajhar , 4pm

QF2- Shillong Lajong FC vs Emami East Bengal FC
Nehru Stadium , Shillong , 7pm

📆 23/08/24

QF3- Mohun Bagan SG vs Punjab FC
JRD Tata Complex , Jamshedpur, 4pm

QF4- Bengaluru FC vs Kerala Blasters FC
VYBK , Kolkata , 7pm

Exit mobile version