Site icon Fanport

ഡ്യൂറണ്ട് കപ്പ്; ആദ്യ പകുതിയിൽ ബെംഗളൂരു എഫ് സിക്ക് എതിരെ ലീഡ് കളഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്

ഡ്യൂറണ്ട് കപ്പിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സിയെ നേരിടുകയാണ്‌. ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും ഒരു ഗോൾ വീതം അടിച്ച് സമനിലയിൽ നിൽക്കുകയാണ്‌. ആദ്യ പകുതിയിൽ തുടക്കത്തിൽ തീർത്തും കേരള ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യമാണ് കാണാൻ ആയത്. നിരവധി അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചു. എന്നിട്ടും ഒരു ഗോൾ മാത്രമേ നേടാൻ ആയുള്ളൂ എന്നത് ആകും ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പകുതിയിലെ നിരാശ.

Picsart 23 08 18 18 37 45 391

യുവ വിദേശ താരം ജസ്റ്റിൻ കേരള ബ്ലാസ്റ്റേഴ്സിനായി ആദ്യ പകുതിയിൽ നിറഞ്ഞു കളിച്ചു. 14ആം മിനുട്ടിൽ വിപിൻ മോഹനന്റെ അസിസ്റ്റിൽ നിന്ന് ജസ്റ്റിൻ തന്നെയാണ് ബ്ലാസ്റ്റേഴ്സിന് ലീഡും നൽകിയത്. ജസ്റ്റിന്റെ പാസിൽ നിന്ന് ഡാനിഷ് ഫറൂഖിന് ലീഡ് ഉയർത്താൻ അവസരം ലഭിച്ചു എങ്കിലും താരത്തിന്റെ ഷോട്ട് ലക്ഷ്യത്തിൽ എത്തിയില്ല.

38ആം മിനുട്ടിൽ ബെംഗളൂരു എഫ് സിക്ക് ലഭിച്ച അവരുടെ ആദ്യ ചാൻസ് തന്നെ ലക്ഷ്യത്തിൽ എത്തിച്ച് എഡ്മുണ്ട് ലാൽറണ്ടിക ബെംഗളൂരു എഫ് സിക്ക് സമനില നൽകി.

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന്റെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷ സജീവമാകും. ഒപ്പം ബ്ലാസ്റ്റേഴ്സ് ഇന്ന് പരാജയപ്പെടാതിരുന്നാൽ ഗോകുലം കേരള ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ട് ഉറപ്പിക്കുകയും ചെയ്യും.

Exit mobile version