Picsart 24 03 12 19 45 18 091

ഡ്യൂറൻഡ് കപ്പ് ഗ്രൂപ്പുകളും ഫിക്സറുകളുമായി, കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയുടെ ഗ്രൂപ്പിൽ

133മത് ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിൽ ഫിക്സ്ചറുകളും ഗ്രൂപ്പുകളും തീരുമാനമായി. ജൂലൈ അവസാന വാരമാണ് ടൂർണമെൻറ് ആരംഭിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയുടെയും പഞ്ചാബ് എഫ് സിയുടെയും ഒപ്പമാണ് ഗ്രൂപ്പിൽ ഉള്ളത്. ഗ്രൂപ്പ് സിയിൽ സി ഐ എസ് എഫും കേരള ബ്ലാസ്റ്റേഴ്സിന്റെ ഒപ്പമുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാറേയുടെ കേരള ബ്ലാസ്റ്റേഴ്സ് കരിയറിലെ ആദ്യ ടൂർണ്ണമെൻറ് ആകും ഇത്‌. കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ തായ്‌ലൻഡിൽ പരിശീലനം നടത്തുകയാണ്. അവർ തായ്‌ലൻഡിലെ പരിശീലനം കഴിഞ്ഞ് നേരെ ഡ്യൂറണ്ട് കപ്പിനായി കൊൽക്കത്തയിലേക്ക് ആകും വരിക.

ആറ് ഗ്രൂപ്പുകളായി 24 ടീമുകളാണ് ഡ്യൂറണ്ട് കപ്പിൽ ഇത്തവണ ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കൊൽക്കത്തയിൽ വച്ചാണ് നടക്കുക. ജംഷഡ്പൂർ, ഷില്ലോംഗ്, കോജ്രജർ എന്നിവിടങ്ങളിലും മത്സരം നടക്കുന്നുണ്ട്.

Exit mobile version