Picsart 24 08 21 21 58 07 580

ഡ്യൂറണ്ട് കപ്പിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ഷില്ലോംഗ് ലജോംഗ് സെമിയിൽ

ഡ്യൂറണ്ട് കപ്പ് ക്വാർട്ടർ ഫൈനലിൽ ഈസ്റ്റ് ബംഗാളിനെ ഞെട്ടിച്ച് ഷില്ലോംഗ് ലജോംഗ്. ഇന്ന് ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഷില്ലോംഗ് ലജോംഗ് സെമി ഫൈനലിൽ എത്തി. മത്സരത്തിന്റെ എട്ടാം മിനുട്ടിൽ സിൽവയുടെ ഗോളിൽ ആയിരുന്നു ലജോംഗ് ലീഡ് എടുത്തത്. ആദ്യ പകുതിയിൽ ആ ലീഡ് നിലനിർത്താൻ അവർക്ക് ആയി.

രണ്ടാം പകുതിയിൽ 77ആം മിനുട്ടിൽ നന്ദയിലൂടെ ഈസ്റ്റ് ബംഗാൾ സമനില നേടി. പക്ഷെ ആ സമനില അധികം നീണ്ടു നിന്നില്ല. 84ആം മിനുട്ടിൽ ഫിഗോയിലൂടെ ഷില്ലോംഗിന്റെ വിജയ ഗോൾ വന്നു.

ഷില്ലോംഗിനായി ഗോൾ കീപ്പർ മാനസ് ദൂബെ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇനി സെമി ഫൈനലിൽ ലജോംഗ് നോർത്ത് ഈസ്റ്റിനെ നേരിടും.

Exit mobile version