Site icon Fanport

ഡ്യൂറണ്ട് കപ്പ്; ആദ്യ ജയം മോഹൻ ബഗാന്

ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഡ്യൂറണ്ട് കപ്പിലെ ആദ്യ വിജയം മോഹൻ ബഗാൻ സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ കൊൽക്കത്തൻ വൈരികളായ മൊഹമ്മദ് സ്പോർടിംഗിനെ ആണ് ബഗാൻ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബഗാന്റെ വിജയം. കളിയുടെ തുടക്കത്തിൽ തന്നെ പിറന്ന രണ്ട് ഗോളുകളായിരുന്നു ബഗാനെ വിജയിപ്പിച്ചത്.

രണ്ടാം മിനുട്ടിൽ തന്നെ ബഗാൻ ഇന്ന് മുന്നിൽ എത്തിയിരുന്നു. സാല്വദോർ പെരെസിന്റെ വകയായിരുന്നു ഗോൾ. 21ആം മിനുട്ടിൽ വീണ്ടും പെരെസ് വല കുലുക്കി. കളിയിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞില്ല എങ്കിലും കളിയിൽ ഉടനീളം ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ ബഗാന് ആയി. ഇന്ന് 38000 കാണികൾ ഗ്യാലറിയിൽ എത്തിയിരുന്നു. നാളെ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ആർമി റെഡിനെ നേരിടും.

Exit mobile version