Picsart 24 10 07 22 17 18 644

ആസ്റ്റൺ വില്ലയുടെ ജോൺ ഡുറാൻ 2030 വരെ നീളുന്ന പുതിയ കരാർ ഒപ്പിട്ടു

20 കാരനായ കൊളംബിയൻ സ്‌ട്രൈക്കർ ജോൺ ഡുറാൻ ക്ലബ്ബുമായി ഒരു പുതിയ കരാർ ഒപ്പുവെച്ചതായി ആസ്റ്റൺ വില്ല അറിയിച്ചു. 2030 വരെയാണ് താരം കരാർ നീട്ടിയത്. ഈ സ സണിൽ ആറ് ഗോളുകൾ നേടി ഡുറന് മികച്ച തുടക്കമാണ് താരം സീസണിൽ കുറിച്ചത്. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരെ വില്ലയുടെ വിജയഗോൾ നേടിയതും ഡുറാൻ ആയിരുന്നു.

വെസ്റ്റ് ഹാം, ലെസ്റ്റർ, എവർട്ടൺ എന്നിവയ്‌ക്കെതിരെയും ഡുറാൻ മാച്ച് വിന്നിംഗ് പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. കൊളംബിയൻ ഇൻ്റർനാഷണൽ MLS സൈഡ് ചിക്കാഗോ ഫയറിൽ നിന്ന് 2023 ജനുവരിയിൽ ആയിരുന്നു ആസ്റ്റൺ വില്ലയിൽ ചേർന്നത്‌.

Exit mobile version