Site icon Fanport

അവസാന ഫൈനലിൽ തോൽവിയോടെ കളി മതിയാക്കി ദ്രോഗ്ബ

മുൻ ചെൽസി താരം ദിദിയർ ദ്രോഗ്ബയക്ക് തോൽവിയോടെ ഫുട്ബോളിൽ നിന്ന് മടക്കം. അമേരിക്കൻ രണ്ടാം ഡിവിഷൻ ക്ലബായ ഫിനിക്സ് റൈസിംഗിന്റെ താരമായ ദ്രോഗ്ബ യൂ.എസ്.എൽ കപ്പ് ഫൈനലിൽ ലൂയിസ് വില്ലെ സിറ്റിയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോൽക്കുകയായിരുന്നു. ലൂയിസ് വില്ലെ സിറ്റി യുടെ തുടർച്ചയായ രണ്ടാം യു.എസ്.എൽ കിരീടമായിരുന്നു ഇത്.

ലൂയിസ് വില്ലെയുടെ ലുക്ക് സ്‌പെൻസർ ആണ് രണ്ടാം പകുതിയിൽ മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ നേടിയത്. തുടർന്ന് സമനില നേടാൻ വേണ്ടി ദ്രോഗ്ബയുടെ ഫിനിക്സ് റൈസിംഗിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല.

40കാരനായ ദ്രോഗ്ബയുടെ അവസാന മത്സരം കൂടിയായിരുന്നു ഇത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോൾ നേടി മികച്ച ഫോമിലായിരുന്നു ദ്രോഗ്ബക്ക് പക്ഷെ ഫൈനലിൽ ഗോൾ നേടാനായില്ല. ഫിനിക്സ് റൈസിംഗിന്റെ ഉടമസ്ഥരിൽ ഒരാൾ കൂടിയാണ് ദ്രോഗ്ബ. ചെൽസിയുടെ കൂടെ മൂന്ന് നാല് പ്രീമിയർ ലീഗ് കിരീടവും നാല് എഫ്.എ കപ്പ് കിരീടവും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ദ്രോഗ്ബ നേടിയിട്ടുണ്ട്.

Exit mobile version