DPL: എങ്ങനെ ടോപ്പില്‍ നില്‍ക്കാം

ഫാന്‍പോര്‍ട്ട് സബ്-ലീഗില്‍ ചേരുന്നതിനായി FANPORT1234 കോഡ് ഉപയോഗിച്ച് www.dribl.co/DPL ചേരുക.

- Advertisement -

ഇപ്പോള്‍ നിങ്ങള്‍ DPL ല്‍ രജിസ്റ്റര്‍ ചെയ്ത സ്ഥിതിക്ക് DPLഉം അതുപോലെ സബ്-ലീഗുകളിലും (സബ്-ലീഗുകളെ കുറിച്ച് കൂടുതല്‍ ഇവിടെ) ഒന്നാമനായി തുടരുക എന്ന ശ്രമകരമായ ദൗത്യമാണ് ശേഷിക്കുന്നത്. നിങ്ങള്‍ക്കറിയാമല്ലോ, വിജയികളെ കാത്തിരിക്കുന്നത് നിങ്ങളുടെ പ്രിയ ടീമിന്റെ മത്സരം യൂറോപ്പില്‍ ലൈവ് ആയി കാണുവാനുള്ള അവസരം – ചെലവുകളെല്ലാം @Dribl വഹിക്കുന്നു.

DPL എന്നാല്‍ PPGയാണ്, അതായത് പ്രതി മത്സരം നേടുന്ന പോയിന്റുകള്‍. അതിനാല്‍ വെറുതേ നിങ്ങളുടെ ടീമുകളുടെ പ്രവചനം നടത്തുക എന്നതിലല്ല കാര്യം അത് കൃത്യതയോടെ പ്രവചിക്കുന്ന എന്നതാണ് പ്രധാനം. (PPG എന്തെന്നറിയാന്‍ ക്ലിക്ക് ചെയ്യുക )

നിങ്ങള്‍ ലീഗില്‍ ഒന്നാമനാകുവാനുള്ള ചില പൊടിക്കൈകളാണ് താഴെ:

  1. എല്ലാ മത്സരങ്ങളും പ്രവചരിക്കരുത് – നിങ്ങള്‍ക്ക് DPLനെ കുറിച്ച് വിശദമായി അറിവുണ്ടാകുവാന്‍ മുന്‍ ലേഖനങ്ങള്‍ വായിക്കുക. അതിനാല്‍ ചില മത്സരങ്ങള്‍ പ്രവചിക്കുന്നതില്‍ നിന്ന് വിട്ട് നിന്നാല്‍ അത് ഒരര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് ഗുണകരമായി മാറിയേക്കാം. ഓര്‍ക്കുക, ഒരു തീരുമാനവുമില്ലാത്തതും ചിലപ്പോള്‍ ഒരു തീരുമാനമാണ്.
  2. താങ്കളുടെ പ്രവചനം വൈകിപ്പിക്കുക: Dribl ലെ പ്രവചനങ്ങള്‍ തിരുത്താവുന്നതല്ല. അതിനര്‍ത്ഥം പിന്നീട് നിങ്ങള്‍ക്ക് പ്രവചനം മാറ്റണമെന്ന് തോന്നിയാല്‍ അത് സാധിക്കില്ല. അതിനാല്‍ ഏറ്റവും അവസാനം പ്രവചനം നടത്തുന്നതാണ് ഉത്തമം.
  3. ഒരു മത്സരം ഒരു സമയം പ്രവചിക്കുക: Dribl ല്‍ ഒരേ സമയം നിങ്ങളുടെ ടീമിന്റെ മൂന്ന് മത്സരങ്ങള്‍ വരെ പ്രവചിക്കാവുന്നതാണ്. എന്നാല്‍ പ്രവചനങ്ങള്‍ തിരുത്താനാകില്ല എന്നത് മനസ്സില്‍ വെച്ച് കൊണ്ട് ഒരു സമയം ഒരു മത്സരം മാത്രം പ്രവചിക്കുന്നതാവും മികച്ചത്. നിങ്ങളുടെ ടീമിന്റെ ഫോം ഒരു ഘടകമാണ് വിജയങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍. ഒരാഴ്ച മതിയാകും ടീമിനു ഫോം കണ്ടെത്താനും നഷ്ടപ്പെടാനും. താരങ്ങള്‍ക്ക് പരിക്കുകള്‍ സംഭവിക്കുന്നതും ചിലപ്പോള്‍ ടീമിന്റെ സാധ്യതയെ ബാധിക്കാം. ഓര്‍ക്കുക, ചില ഘട്ടത്തില്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും “എന്റെ പ്രവചനങ്ങള്‍ മാറ്റുവാന്‍ സാധിച്ചിരുന്നുവെങ്കിലെന്ന്” – എന്നാല്‍ അത് സാധ്യമല്ലെന്ന് ഓര്‍ക്കുക.
  4. നിങ്ങളുടെ ടീമിനും തോല്‍വി സംഭവിക്കാമെന്ന് മനസ്സിലാക്കുക: നമ്മളെല്ലാരും ഫാന്‍സാണ്, ഇഷ്ട ടീം തോല്‍ക്കുന്നത് ആഗ്രഹിക്കാത്ത ഫാന്‍സ്. എന്നാല്‍ സത്യമെന്തെന്നാല്‍ നമ്മുടെ ടീമിനും തോല്‍വിയോ സമനിലയോ സംഭവിക്കാവുന്നതാണ്. അതിനു സാധ്യതയുള്ള മത്സരങ്ങളെ ഫാന്‍ ചിന്താഗതി ഒഴിവാക്കി പ്രവചിക്കാന്‍ ശ്രമിച്ചാല്‍ DPLല്‍ മുന്നിലെത്താന്‍ സാധ്യത കൂടുതലാണ്. ഞങ്ങളെ വിശ്വസിക്കുക, 1% വ്യക്തികള്‍ മാത്രമേ തങ്ങളുടെ ടീം തോല്‍ക്കുമെന്നോ സമനില വഴങ്ങുമെന്നോ പ്രവചിക്കുന്നു, ആ ഒരു ശതമാനം ആളുകളാവും കൃത്യമായി പ്രവചിക്കുന്നുവെങ്കില്‍, മുന്നില്‍ എത്തുന്നത്.
  5. സാധ്യതയുള്ള സ്കോര്‍ നില പ്രവചിക്കുക: നാലാമത്തെ പോയിന്റിനു സമമായി, നാമെല്ലാം നമ്മുടെ ടീം കൂറ്റന്‍ വിജയം നേടുമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ 4-0, 5-0 വിജയങ്ങള്‍ വളരെ യാദൃശ്ചികമായി മാത്രം സംഭവിക്കാവുന്നതാണ്. നിങ്ങള്‍ക്ക് Dribl ല്‍ പോയിന്റ് ലഭിക്കുക യഥാര്‍ത്ഥ ഫലത്തോട് എത്ര അടുത്ത് നില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചാണ്.

ഈ ടിപ്പുകള്‍ നിങ്ങള്‍ക്ക് ഗുണപ്രദമാകുമെന്ന് കരുതുന്നു, തുടര്‍ന്നു പ്രവചിക്കുക.

ഫാന്‍പോര്‍ട്ട് സബ്-ലീഗില്‍ ചേരുന്നതിനായി FANPORT1234 കോഡ് ഉപയോഗിച്ച് www.dribl.co/DPL ചേരുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement