ലിവർപൂളിനെ തോൽപ്പിച്ച് ഡോർട്മുണ്ട്

പ്രീസീസണിൽ ലിവർപൂളിന് ആദ്യ പരാജയം. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂളിനെ ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിനെയാണ് പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഡോർട്മുണ്ടിന്റെ വിജയം. ലിവർപൂളിന്റെ പ്രധാന താരങ്ങളിൽ പലരും ഇപ്പോഴും ടീമിനൊപ്പം ഇല്ലായെങ്കിലും വാൻ ഡൈക് ഇന്ന് രണ്ടാം പകുതിയിൽ കളത്തിൽ ഇറങ്ങിയിരുന്നു.

ഇന്ന് മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ ഡോർട്മുണ്ട് ലീഡ് എടുത്തിരുന്നു. അൽകാസർ ആണ് ഡോർട്മുണ്ടിനെ മുന്നിൽ എത്തിച്ചത്. 35ആം മിനുട്ടിൽ വിൽസണിലൂടെ ലിവർപൂൾ തിരിച്ചടിച്ച് സമനില നേടി. രണ്ടാം പകുതിയിൽ തുടരെ തുടരെ ഡെലനിയും ലാർസണും ഗോളുകൾ നേടിയതോടെ ഡോർട്മുണ്ട് 3-1ന് മുന്നിൽ എത്തി. പിന്നീട് ബ്രുയിസ്റ്ററിലൂടെ ഒരു ഗോൾ മടക്കി എങ്കിലും ലിവർപൂളിന് പരാജയം ഒഴിവാക്കാനായില്ല.

Exit mobile version