ഡെംബെലെക്ക് എതിരെ ഡോർട്ട്മുണ്ട് ഫാൻസ്

സൂപ്പർ താരങ്ങൾ ക്ലബ്ബ് വിട്ട് പോകുമ്പോൾ ആരാധകർ രൂക്ഷമായി പ്രതികരിക്കുന്നത് ഫുട്ബോൾ ലോകത്ത് പതിവാണ്. ബാനറുകൾ ഉയർത്തുക,ജേഴ്സി കത്തിക്കുക, ജേഴ്സികൾ ഒഴിവാക്കുക തുടങ്ങിയ പ്രതികരണങ്ങൾ ഉണ്ടാവാറുണ്ട്. കളിക്കാരെയും ക്ലബ്ബിനേയും ഫുട്ബോളിനേയും അത്രയേറെ സ്നേഹിക്കുന്ന ആരാധാകർ അങ്ങനെയൊക്കെ പ്രതികരിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. ചങ്ക് പറിച്ച് കൊടുക്കുന്ന ആരാധകരാണ് ബൊറുസിയ ഡോർട്ട്മുണ്ടിന്റേത്. ഡെംബെലെയുടെ റെക്കോർഡ് തുകയ്ക്കുള്ള ബാഴ്സലോണയിലേക്കുള്ള മാറ്റത്തെക്കുറിച്ച് വ്യത്യസ്തമായാണ് മഞ്ഞപ്പടയുടെ ആരാധകർ പ്രതികരിച്ചത്‌.

ഡെംബെലെയുടെ ട്രാൻസ്ഫർ തുക പേരിനു പകരം എഴുതിവെച്ചും പേരിനു മുന്നിൽ പലതും എഴുതി വെച്ചും ഡോർട്ട്മുണ്ട് ആരാധകർ സിഗ്നൽ ഇഡൂന പാർക്കിൽ നടന്നു. കളിക്കളത്തിലും കളത്തിനു പുറത്തും ഡെംബെലെയെ ഡോർട്ട്മുണ്ട് മറന്ന മട്ടാണ്. ക്രിസ്റ്റ്യൻ പുളിസിക്കും പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്തിയ മരിയോ ഗോട്സെയും കളിക്കളത്തിൽ ഡെംബെലെയുടെ അഭാവം നികത്തുന്നുണ്ട്. റെന്നെസിൽ നിന്നും എത്തിയ ഡെംബെലെ ബൊറുസിയ ഡോർട്ട്മുണ്ടിൽ ഒരു സീസണിൽ മാത്രമാണ് തുടർന്നത്. 32 മൽസരങ്ങളിൽ നിന്നായി ഡോർട്ട്മുണ്ടിനായി ആറ് ഗോളുകൾ നേടിയിട്ടുണ്ട്. ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്മർ ജൂനിയർ ബാഴ്സലോണ വിട്ട് PSGയിലേക്ക് പോയതാണ് ഡെബെലെയുടെ ബാഴ്സയിലേക്കുള്ള കൂട്മാറ്റത്തിന് കളമൊരുക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപ്രമുഖ അക്കാദമികൾ നേർക്കുനേർ, സൗത്ത് ഇന്ത്യ ഗ്ലോബൽ കപ്പ് തളിപ്പറമ്പിൽ
Next articleഅവസാനം ഹൊവെദെസ് ഷാൽക്കെ വിട്ടു, ഇനി യുവന്റ്സിൽ