Site icon Fanport

ആറാടി ഡോർട്മുണ്ട്, ജർമ്മനിയിലെ കിരീട പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്

ഇന്ന് നടന്ന ആവേശകരമായ ബുണ്ടസ് ലീഗ ഏറ്റുമുട്ടലിൽ ബൊറൂസിയ ഡോർട്ട്മുണ്ട് VfL വുൾഫ്സ്ബർഗിനെതിരെ 6-0ന്റെ വലിയ വിജയം നേടി. ആദ്യ മിനിറ്റുകൾ മുതൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഡോർട്ട്മുണ്ട് ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 14, 59 മിനിറ്റുകളിൽ രണ്ട് ഉജ്ജ്വല ഗോളുകൾ നേടിയ കരിം അദേമിയാണ് കളിയിലെ താരമായത്. ജൂഡ് ബെല്ലിംഗ് ഹാമും ഇന്ന് ഡോർട്മുണ്ടിനായി ഇരട്ട ഗോളുകൾ നേടി.

ഡോർട്മുണ്ട് 23 05 07 22 59 05 336

സെബാസ്റ്റ്യൻ ഹാലർ, ഡോണേൽ മാലെൻ, എന്നിവരും ഗോൾ കണ്ടെത്തി. ഈ മികച്ച വിജയത്തോടെ, ബുണ്ടസ്‌ലിഗ സ്റ്റാൻഡിംഗിൽ ഡോർട്ട്മുണ്ട് തങ്ങളുടെ കിരീട പ്രതീക്ഷ ശക്തിപ്പെടുത്തി, 31 മത്സരങ്ങളിൽ നിന്ന് 64 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് അവർ. നിലവിലെ ലീഗ് ലീഡർമാരായ ബയേൺ മ്യൂണിക്കിന് ഒരു പോയിന്റ് മാത്രം പിന്നിലായി നിൽക്കുന്നു. ഇനി മൂന്ന് മത്സരങ്ങൾ മാത്രമെ ലീഗിൽ അവശേഷിക്കുന്നുള്ളൂ.

Exit mobile version