Picsart 24 01 08 00 01 44 201

ഡോറിവൽ ജൂനിയർ ബ്രസീലിന്റെ പുതിയ പരിശീലകനാകും

താൽക്കാലിക പരിശീലകൻ ദിനിസിനെ പുറത്താക്കിയ ബ്രസീൽ അവരുടെ പുതിയ പരിശീലകനായി സാവോ പോളോയുടെ മാനേജർ ഡോറിവൽ ജൂനിയറിനെ എത്തിക്കും. ഡോറിവൽ ബ്രസീലിന്റെ ക്ഷണം സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ. അടുത്ത ദിവസങ്ങളിൽ തന്നെ ഈ നീക്കം ഔദ്യോഗികമാകും. സാവോ പോളോ ഡോറിവൽ ജൂനിയറിന്റെ കരാർ അവസാനിപ്പിക്കാൻ 4.5 ദശലക്ഷം ബ്രസീലിയൻ റിയൽ (ഏകദേശം $922,600) നൽകാൻ CBF-നോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സാന്റോസ്, ഫ്ലെമെംഗോ, അത്‌ലറ്റിക്കോ മിനെറോ എന്നിങ്ങനെ ഇതുവരെയുള്ള തന്റെ കരിയറിൽ 10-ലധികം ക്ലബ്ബുകളിൽ ഡോറിവൽ പ്രവർത്തിച്ചിട്ടുണ്ട്. 22 വർഷത്തിലേറെ പരിശീലന പരിചയമുണ്ട് 61 കാരനായ ഡോറിവാളിന്.

മൂന്ന് ബ്രസീലിയൻ കപ്പുകൾ അദ്ദേഹം പരിശീലകനായി നേടിയിട്ടുണ്ട്. അത് തന്റെ നിലവിലെ ക്ലബ്ബായ സാവോ പോളോ എഫ്‌സിയിലും മുമ്പ് 2021-22, 2009-10 സീസണുകളിൽ യഥാക്രമം ഫ്ലെമെംഗോ, സാന്റോസ് എഫ്‌സി എന്നിവയ്‌ക്കൊപ്പവും ബ്രസീലിയൻ കപ്പ് നേടി. എന്നാൽ ഇതുവരെ ബ്രസീലിയൻ ലീഗ് നേടിയിട്ടില്ല.

Exit mobile version