സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് വയനാടിൽ

- Advertisement -

അമ്പത്തി മൂന്നാമത് സംസ്ഥാന സീനിയർ ഫുട്ബോൾ വയനാടിൽ നടക്കും. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നവംബർ 22നാണ് ആരംഭിക്കുന്നത്. കേരളത്തിലെ മുഴുവൻ ജില്ലകളും പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇത്തവണ ശക്തമായ പോരാട്ടങ്ങൾ തന്നെയാകും നടക്കുക.

വയനാട് എച്ച് എം എൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ 22ന് തിരുവനന്തപുരം പാലക്കാടിനെ നേരിടും. ഇരുപത്തി ഏഴാം തീയതി ആദ്യ സെമിയും ഇരുപത്തി എട്ടാം തീയതി രണ്ടാം സെമി ഫൈനലും നടക്കും. 29ന് വൈകുന്നേരമാണ് ചാംപ്യൻഷിപ്  ഫൈനൽ.

Inter District State Football Kerala

Advertisement