അണ്ടർ 14 അക്കാദമി ലീഗ്; സി എച്ച് അക്കാദമിക്ക് മിന്നും ജയം

കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന അണ്ടർ 14 അക്കാദമി ലീഗിൽ സി എച്ച് അക്കാദമി തകർപ്പൻ ജയം. എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ പ്രോഡിജി അക്കാദമി്യെ എതിരില്ലാത്ത പതിനൊന്നു ഗോളുകൾക്കാണ് സി എച്ച് അക്കാദമി പരാജയപ്പെടുത്തിയത്. സി എച്ച് അക്കാദമിക്കു വേണ്ടി ഹസനുൽ ബന്ന ഇരട്ട ഹാട്രിക്കോടെ തിളങ്ങി. ആറു ഗോളുകളാണ് ഹസനുൽ ബന്ന സി എച്ച് അക്കാദമിക്കു വേണ്ടി നേടിയത്. നിഖിൽ രണ്ടു ഗോളുകളും ക്യാപ്റ്റൻ ഹത്തഹ് അലി, വൈസ് ക്യാപ്റ്റൻ റാസി, അസ്മിൽ എന്നിവർ ഓരോ ഗോൾ വീതവും നേടി. ക്യാപ്റ്റൻ ഫത്തഹ് അലി നേടിയത് കളിയിലെ ഏറ്റവും മികച്ച ഫിനിഷായിരുന്നു.

ടൂർണമെന്റ് ഉദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രെസിഡന്റ് പി ഷംസുദ്ദീൻ നിർവഹിച്ചു. ടി ഷാഹുൽ ഹമീദ് സ്വാഗതം ആശംസിച്ചു. ഇ അബ്ദുൽ സമദ്, ജുനൈദ് പരക്കൽ, രാജൻ, പി കെ മുനീർ, മുജീബ് എടവണ്ണ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പി സുബ്രഹ്മണ്യൻ നന്ദി പ്രകാശിപ്പിച്ചു.

അടുത്ത ആഴ്ചയിലെ മത്സരത്തിൽ എം എസ് പി മലപ്പുറം എൻ എൻ എം എച്ച് എസ് എസ് ഫുട്ബോൾ അക്കാദമിയെ നേരിടും. ഞായറാഴ്ച എം എസ് പി ഗ്രൗണ്ടിൽ വൈകിട്ട് നാലുമണിക്ക് മത്സരം നടക്കും.

Previous articleയൂത്ത് ഐലീഗ് : കേരളത്തിന്റെ അഭിമാനമാകാൻ റെഡ് സ്റ്റാർ നാളെ ഇറങ്ങും
Next articleപഞ്ചാബികളെ മലർത്തിയടിച്ച് ഈസ്റ്റ് ബംഗാൾ, മിനേർവക്കെതിരെ 5-0ന്റെ വിജയം