സുബ്രൊതോ കപ്പ് സംസ്ഥാനതലം നാളെ മുതൽ കോഴിക്കോട്

സുബ്രൊതോ മുഖർജി കപ്പ് സംസ്ഥാന തല മത്സരങ്ങൾ നാളെ മുതൽ കോഴിക്കോട് വെച്ച് നടക്കം. കോഴിക്കോട് ഫറൂഖ് ഹയർ സെക്കണ്ടറി സ്കൂൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. നാളെ മുതൽ 17ാം തീയ്യതി വരെയാണ് ടൂർണമെന്റ്. ദേശീയ തലത്തിൽ ആര് കേരളത്തെ പ്രതിനിധീകരിക്കും എന്ന് ഈ ടൂർണമെന്റിലാണ് തീരുമാനമാവുക.

സബ്ജില്ലാ തല മത്സരവും ജില്ലാ തലവും കഴിഞ്ഞെത്തുന്ന ടീമുകളാണ് നാളെ മുതൽ കോഴിക്കോട് ഏറ്റുമുട്ടുക. മൂന്നു വിഭാഗങ്ങളിലായി 42 ടീമുകളാണ് മത്സരത്തിന് ഇറങ്ങുന്നത്. അണ്ടർ 14 ആൺകുട്ടികൾ, അണ്ടർ 17 ആൺകുട്ടികൾ, അണ്ടർ 17 പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിലാണ് മത്സരം. 22 ഓഗസ്റ്റു മുതൽ ഡെൽഹിയിൽ വെച്ചാണ് ദേശീയ തല മത്സരങ്ങൾ നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്റ്റീവ് കോപ്പൽ ഇനി ടാറ്റ ജംഷദ്പൂരിന്റെ ആശാൻ
Next articleകെയ്ൽ വാക്കർ മാഞ്ചസ്റ്റർ സിറ്റിയിൽ