സംസ്ഥാന ജൂനിയർ ഫുട്ബോൾ, മലപ്പുറത്തെ തോൽപ്പിച്ച് കോഴിക്കോടിന് കിരീടം

സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം ഇത്തവണ കോഴിക്കോടിന്. പെനാൾട്ടി ഷൂട്ടൗട്ടിൽ മലപ്പുറത്തെ മറികടന്നാണ് കോഴിക്കോട് കിരീടം സ്വന്തമാക്കിയത്.

കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലുടനീളം ആധിപത്യം ആതിഥേയരായ കോഴിക്കോടിനു തന്നെയായിരുന്നു. പക്ഷെ അവസരങ്ങൾ മുതലാക്കാതെ വന്നപ്പോൾ കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു. പെനാൾട്ടി ഷൂട്ടൗട്ടും ലക്ഷ്യത്തിലെത്തിക്കാൻ ഇരു ടീമുകളും ഒന്നു കഷ്ടപെട്ടു. അഞ്ചു കിക്കുകൾ കഴിഞ്ഞപ്പോൾ 3-2 എന്ന സ്കോറിന് കോഴിക്കോട് കിരീടം എടുത്തു.

ഇന്നലെ നടന്ന സെമി ഫൈനലിൽ തൃശ്ശൂരിനെ പരാജയപ്പെടുത്തിയാണ് കോഴിക്കോട് ഫൈനലിലേക്ക് കടന്നത്. മലപ്പൂറം ആലപ്പുഴയെ മറികടന്നും.

ചിത്രങ്ങള്‍ക്ക് നന്ദി: അബ്ദുള്‍ സലീം, സുല്‍ഫിക്കര്‍ അലി

Previous articleഅണ്ടർ 16 ഐ ലീഗ്, കേരളത്തിന്റെ കരുത്താകാൻ റെഡ് സ്റ്റാർ
Next articleഫാന്റസി പ്രീമിയര്‍ ലീഗ് – FDR