2016-17 കാസർഗോഡ് ജില്ലാ മികച്ച താരമായി റെജിൻ

2016-17 സീസണിലെ കാസർഗോഡ് ജില്ലയിലെ മികച്ച സീനിയർ താരമായി എടാറ്റുമ്മൽ ഗ്രാമത്തിന്റെ അഭിമാനമായ റെജിനെ തിരഞ്ഞെടുത്തു. ഈ വർഷം നടന്ന സന്തോഷ് ട്രോഫി ടൂർണമെന്റിൽ കേരള ക്യാമ്പിൽ ഉണ്ടായിരുന്ന താരമാണ് റെജിൻ. തന്റെ വേഗത കൊണ്ട് എതിരാളികളെ കുഴക്കുന്ന ഈ യുവ താരം കാസർഗോഡ് ജില്ല സ്റ്റേറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയപ്പോൾ ജില്ലക്കു വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു.

എടാട്ടുമ്മൽ സ്വദേശികളായ ഗോവിന്ദൻ, രമ ദമ്പതികളുടെ മകൻ ആണ്. ഇപ്പോൾ മുൻ എ ഓ സി ഫുട്ബോൾ ടീം കോച്ച് ഗണേഷിന്റെയും മുൻ ഇന്ത്യൻ താരം സുരേഷിന്റെയും കീഴിലാണ് റെജിൻ പരിശീലിക്കുന്നത്. കാസർഗോഡ് കണ്ട ഏറ്റവും മികച്ച കോച്ചായ എം ആർ സി കൃഷണേട്ടനാണ് റെജിൻ തന്റെ അവാർഡ് സമർപ്പിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅമേരിക്കയും അര്‍ജന്റീനയും സെമിയില്‍
Next articleKLF | യുഎഫ്സി ലീഗ് റൗണ്ട് വിന്നർ; സമനിലയോടെ വിസിസി പ്ലേ ഓഫിൽ