അണ്ടർ 13 ഐ ലീഗിനായി റെഡ് സ്റ്റാർ അക്കാദമി ഒരുങ്ങുന്നു

- Advertisement -

കേരളത്തിലെ ആദ്യ പ്രൈവറ്റ് റെസിഡൻഷ്യൽ അക്കാദമിയായ റെഡ് സ്റ്റാർ അക്കാദമി പുതിയ സീസണായി ഒരുങ്ങുന്നു. 2016-17ലേക്കുള്ള പുതിയ ബാച്ചിന്റെ ക്യാമ്പ് ആരംഭിച്ചിരിക്കുകയാണ്. 30 കുട്ടിളാണ് ഇത്തവണ ക്യാമ്പിലുള്ളത്.

ഇത്തവണ ഐ ലീഗ് അണ്ടർ 13ന് റെഡ് സ്റ്റാർ അക്കാദമി ഇറങ്ങുന്നുണ്ട്. കഴിഞ്ഞ തവണ ഐ ലീഗ് അണ്ടർ 16 കേരള ചാമ്പ്യന്മാരായിരുന്നു റെഡ് സ്റ്റാർ അക്കാദമി. കേരളത്തെ പ്രതിനിധീകരിച്ച് ഗോവയിൽ നടന്ന ഐ ലീഗ് അണ്ടർ 16 ഫൈനൽ റൗണ്ടിൽ പങ്കെടുത്ത ടീമും റെഡ് സ്റ്റാർ അക്കാദമി ആയിരുന്നു.

എ എഫ് സി സി ലൈസൻസ് ഉള്ള എ മുഹമ്മദ് റാഫിയാണ് റെഡ് സ്റ്റാർ അക്കാദമിയുടെ കോച്ച്. ബിനോ ജോർജ്ജും ജോ പോൾ അഞ്ചേരിയുമൊക്കെ മുമ്പ് റെഡ് സ്റ്റാറിന്റെ പരിശീലകരായിട്ടുണ്ട്. ഇളംതുരുത്തിയിലെ പഴക്ലബായ റെഡ് സ്റ്റാർ ക്ലബാണ് 2013ൽ റെഡ് സ്റ്റാർ അക്കാദമിയായി മാറിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement