റെഡ്‌ സ്റ്റാർ എഫ്‌.സി തൃശൂർ ചാമ്പ്യന്മാർ

അണ്ടർ 16 ഐ-ലീഗ്‌ കേരള സോണിലെ അവസാന മൽസരത്തിൽ കോവളം എഫ്‌.സിയെ 5-0നു തകർത്തു റെഡ്‌ സ്റ്റാർ എഫ്‌.സി ചാമ്പ്യന്മാരായി. കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട്‌ റെഡ്‌ സ്റ്റാർ അണ്ടർ 16 ഐ-ലീഗിന്റെ അടുത്ത റൗണ്ടിൽ മൽസരിക്കും.

fulltime

4 ടീമുകൾ അടങ്ങിയ കേരള സോണിൽ ആദ്യം ആധിപത്യം ഉണ്ടായിരുന്നതു പ്രോഡിജി എഫ്‌.എക്കായിരുന്നു ആദ്യ 4 മൽസരങ്ങളും ജയിച്ച അവർക്ക്‌ അവസാന 2 മൽസരങ്ങളിൽ ഒരു സമനില മാത്രം മതിയായിരുന്നു അടുത്ത റൗണ്ടിലേക്ക്‌ കടക്കാൻ, എന്നാൽ അവസാന 2 മൽസരങ്ങളിലും പ്രോഡിജി പരാജയമേറ്റുവാങ്ങിയതോടെ ഇന്നത്തെ മൽസരം ജയിച്ചാൽ റെഡ്‌ സ്റ്റാറിനു അടുത്ത റൗണ്ടിലേക്ക്‌ കടക്കാമെന്ന അവസ്ഥ വന്നു, ടൂർണമെന്റിൽ ഒരു മൽസരം പോലും ജയിക്കാതെ മോശം ഫോമിൽ നിൽക്കുന്ന കോവളം എഫ്‌.സിയെ നിർണായക മൽസരത്തിൽ സ്വന്തം ഗ്രൗണ്ടിൽ 5-0നു തോൽപിച്ചു കൊണ്ട്‌ ടൂർണമെന്റിൽ 4 ജയവും ഒരു പരാജയവും ഒരു സമനിലയുമായി 13 പോയിന്റോടെ ഗ്രൂപ്പ്‌ ചാമ്പ്യന്മാരായി. 4 ജയവും 2 രണ്ടു പരാജയവുമായി 12 പോയിന്റോടെ പ്രോഡിജി രണ്ടാം സ്ഥാനവും രണ്ടു ജയവും ഒരു സമനിലയുമായി 7 പോയിന്റോടെ സെപ്റ്റ്‌ മൂന്നാം സ്ഥാനവും നേടി, ഒരൊറ്റ മൽസരവും ജയിക്കാതെ ഒരു സമനിലയുമായി കോവളം എഫ്‌.സി ഒരു പോയിന്റ്‌ മാത്രം നേടി ഗ്രൂപ്പിൽ അവസാന സ്ഥനത്തു ഫിനിഷ്‌ ചെയ്തു.
redstar2

Previous articleമൂന്നാം ദിനം ഇന്ത്യന്‍ ആധിപത്യം
Next articleഅൽ ശബാബിന് ഹയർ സബാന്റെ മറുപടി, സൂപ്പറിന് അഞ്ചാം ജയം