സുദേവയോട് പൊരുതി തോറ്റ് റെഡ് സ്റ്റാർ

- Advertisement -

അണ്ടർ 16 ഐലീഗ് ഫൈനൽ റൗണ്ടിൽ ഇറങ്ങിയ കേരളത്തിന്റെ ടീമായ റെഡ്സ്റ്റാറിന് പരാജയം. ഗോവയിൽ നടന്ന ആദ്യ ഗ്രൂപ്പ് മത്സരത്തിൽ 1-2 എന്ന സ്കോറിനായിരുന്നു റെഡ് സ്റ്റാർ പരാജയമറിഞ്ഞത്.

സുദേവ പോലൊരു വലിയ അക്കാദമി ടീമിനോട് കിടപിടിക്കുന്ന മത്സരമായിരുന്നു റെഡ് സ്റ്റാർ തൃശ്ശൂർ കാഴ്ചവെച്ചത്. ശക്തമായ മുന്നേറ്റങ്ങൾ നടത്തിയ റെഡ് സ്റ്റാർ ഇരുപത്തി അഞ്ചാം മിനുട്ടിൽ ഐസക്കിലൂടെ ഒരു ഗോളിന്റെ ലീഡിലെത്തി. കളിയുടെ നാൽപ്പത്തി ആറാം മിനുട്ടു വരെ ആ‌ ലീഡ് നിലനിർത്തിയ റെഡ് സ്റ്റാറിനു പക്ഷെ പിന്നീട് അടി തെറ്റി 46ാം മിനുട്ടിലും ആ ഗോളിന്റെ ക്ഷീണത്തിൽ നിന്നു കരകയറും മുന്നേ അമ്പതാം മിനുട്ടിലും സുദേവ ഗോൾ മടക്കി കളിയിൽ 2-1ന് മുന്നിലെത്തി. സമനിലയ്ക്കു വേണ്ടി ശ്രമിച്ചെങ്കിലും റെഡ് സ്റ്റാർ എഫ് സിക്ക് കരകയറാൻ കഴിഞ്ഞില്ല.

സി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബെംഗളൂരു എഫ് സിയും ശിവജിയൻസും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. നാളെ ഡി എസ് കെ ശിവജിയൻസുമായാണ് റെഡ് സ്റ്റാർ തൃശ്ശൂരിന്റെ അടുത്ത മത്സരം.

Advertisement