കാശ്മീരിന്റെ പുഞ്ചിരിയും ഫുട്ബോളുമായി റിയൽ കാശ്മീർ എഫ് സി സ്കോട്ട്‌ലൻഡിലേക്ക്

- Advertisement -

 

കാശ്മീരിലെ പ്രശ്നങ്ങൾക്കു നടുവിൽ നിന്നൊക്കെ നല്ല വാർത്തയായി എന്നും എത്തുന്ന റിയൽ കാശ്മീർ എഫ് സി വല്യ ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണ്. സ്കോട്ട്‌ലൻഡിലേക്കാണ് റിയൽ കാശ്മീർ എഫ് സിയുടെ യാത്ര. ആദ്യമായി ഒരു വലിയ വിദേശ പര്യടനം നടത്തുന്ന ക്ലബാകും റിയൽ കാശ്മീർ.

കോച്ചായ അമേരിക്കകാരൻ ഡേവിഡ് റോബേർട്ട് ആണ് തന്റെ സ്കോട്ട്‌ലൻഡ് ബന്ധങ്ങൾ വെച്ച് ടീമിന് സ്കോട്ട്‌ലൻഡിൽ പരിശീലന മത്സരങ്ങൾക്ക് അവസരം ഒരുക്കിയത്. ഇന്ത്യയിലെ പല ക്ലബുകൾക്ക് സ്വപ്നം കാണാൻ കഴിയാത്തതാണ് ഈ കാശ്മീരിലെ ചെറിയ ക്ലബ് യാഥാർത്ഥ്യമാക്കാൻ പോകുന്നത്. ടീം ഉടമ ശമീം മെഹ്റാജ് ഇതുമായി സ്കോട്ട്‌ലൻഡിൽ എത്തി ചർച്ചകൾ നടത്തി കഴിഞ്ഞു. വിസാ നടപടികൾ കൂടെ പൂർത്തിയായാൽ അടുത്തെന്നെ ഈ കാശ്മീർ താരങ്ങൾ സ്കോട്ട്‌ലൻഡിൽ എത്തും.

കഴിഞ്ഞ വർഷം ഡ്യൂറന്റ് കപ്പിക് പങ്കെടുത്തു കൊണ്ടാണ് റിയൽ കാശ്മീർ എഫ് സി തങ്ങളുടെ യാത്ര തുടങ്ങിയത്. ഇക്കഴിഞ്ഞ് സെക്കൻഡ് ഡിവിഷൻ ഐ ലീഗിലും അണ്ടർ 18 ഐലീഗിലും അവർ പങ്കെടുത്തിരുന്നു. ഇക്കഴിഞ്ഞ് ഊർജ കപ്പിൽ മികച്ച കളിക്ലാരനായി തിരഞ്ഞെടുക്കപ്പെട്ട നൈഷ് അൻസാരി റിയൽ കാശ്മീർ അക്കാദമി താരമായിരുന്നു.

 

കാശ്മീരിലെ യുവജനങ്ങൾക്കിടയിൽ കുട്ടികൾക്കിടയിലും ഫുട്ബോൾ വളർത്തി പ്രശ്നങ്ങളൊക്കെ മറക്കുക കൂടിയാണ് ക്ലബ് അധികൃതരുടെ ലക്ഷ്യം. ആക്രമണങ്ങളുടേയും പോരാട്ടങ്ങളുടേയും വാർത്ത മാത്രം വരുന്ന കാശ്മീരിൽ നിന്നും കുറച്ച് നല്ല വാർത്തകളുമായി അവരുടെ ഫുട്ബോൾ വിശേഷങ്ങൾ വരുമെന്നും അവർ പ്രതീക്ഷിക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement