മഴക്കാല ഫുട്ബോൾ, ബ്ലാക്ക് & ബ്ലൂ കർക്കിടകവും ടൗൺ ചേരിയവും കലാശ പോരിന്

 

ഒരു മാസക്കാലത്തോളമായി മങ്കടയിൽ നടന്നു വരുന്ന മഴക്കാല സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ കലാശകൊട്ട്. നാളെ നടക്കുന്ന ഫൈനലിൽ ടൗൺ ചേരിയം ബ്ലാക്ക് & ബ്ലൂ കർക്കിടകത്തെ നേരിടും. ഇന്ന് നടന്ന മത്സരത്തിൽ വെറൈറ്റി വേലും പിലാവിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ബ്ലാക്ക് & ബ്ലൂ ഫൈനലിൽ പ്രവേശിച്ചത്.

ഇന്നലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ കോഴിക്കോട്ട് പറമ്പ് ടീമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു ടൗൺ ചേരിയം ഫൈനലിലേക്ക് പ്രവേശിച്ചത്. നിശ്ചിത സമയത്ത് 1-1 എന്ന നിലയിലായിരുന്നു മത്സരം അവസാനിച്ചത്. ആദ്യ പകുതിയിൽ തന്നെ ആദ്യം വലകുലുക്കിയത് വേരുംപുലാവായിരുന്നങ്കിലും രണ്ടാം പകുതിയിൽ മുഫസ്സിദ്ലൂടെ സമനില ഗോൾ നേടി ബ്ലാക്ക്&ബ്ലു കർക്കിടകം ഗംഭീര തിരച്ച് വരവോടെ പെനാൾട്ടി ഷൂട്ടൗട്ടിൽ വേരുംപിലാവിന്റെ ജാസിറിന്റെ ഷോട്ട് കീപ്പർ ഷാനു കുത്തിയകത്തി.

 

 

വൈകിട്ട് 5.30ന് മങ്കട ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം.

 

ബ്ലാക്ക് & ബ്ലൂവിനു വേണ്ടി അഖിലേന്ത്യ സെവൻസിലെ താരങ്ങളായ കീപ്പർ ഷാനു (എവൈസി ഉച്ചാരക്കടവ്) മങ്കട ഷാനുവും(ഫിഫ) റിൻഷാദും(സൂപ്പർ) ടൗൺ
റാഷിദ് മണിയറയിൽ (കെഎഫ്സി)
മുഫസ്സിദ് ഷ (എഫ്സി ത്യക്കരിപ്പൂർ) ചേരിയത്തിനു വേണ്ടി ഇർഷാദും മങ്കട കുട്ടനും സഫീറും (മൂവരും ബ്ലാക്ക്&വൈറ്റ്) ഇറങ്ങുന്നുണ്ട്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനെയ്മറിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി ബാഴ്സ
Next articleഗുജറാത്ത് മുന്നോട്ട് തന്നെ, പൂനേയെയും വീഴ്ത്തി