സാറ്റിന്റെ പ്രതിരോധഭടൻ നിതിനും, ഗോൾവേട്ടക്കാരൻ ഫസലുറഹ്മാനും ബാംഗ്ലൂർ ഓസോൺ FC യിൽ

- Advertisement -

ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ ബാംഗ്ലൂർ ഓസോൺ FC യിലേക്ക് SAT തിരൂരിന്റെ 2 മിന്നും താരങ്ങൾ..  വലത് വിങ്ങിലും മുന്നേറ്റ നിരയിലും ഒരുപോലെ മികവ് പുലർത്തുന്ന ഫസലുറഹ്മാനും, SAT ന്റെ വിശ്വസ്ഥനായ പ്രതിരോധ ഭടൻ നിതിനുമാണ് ഓസോൺ FC ക്ക് വേണ്ടി ബൂട്ടണിയുന്നത്. കേരള പ്രീമിയർ ലീഗിലും, ഒറീസയിൽ നടന്ന ആൾ ഇന്ത്യ ടൂർണ്ണമെന്റിലും, മഹാരാഷ്ട്രയിലെ ഉഡ്ഗിർ ൽ നടന്ന ആൾ ഇന്ത്യ ടൂർണ്ണമെന്റിലും കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഇരുവർക്കും ഓസോൺ FC യിലേക്കുള്ള ക്ഷണം ലഭിച്ചത്. മികച്ച ഓഫറുകളാണ് ക്ലബ്ബ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

SAT തിരൂരിന്റെ നിർണ്ണായക മത്സരങ്ങളിലെല്ലാം ഗോൾ സ്കോർ ചെയ്ത് ടീമിന്റെ രക്ഷകനാവുന്ന താരമാണ് ഫസലു റഹ്മാൻ. ഉഡ്ഗിർൽ നടന്ന ആൾ ഇന്ത്യ ടൂർണ്ണമെന്റിൽ മികച്ച കളിക്കാരനായും ടോപ് സ്കോററായും തിരഞ്ഞെടുത്തപ്പോൾ, ഒറീസയിൽ ടോപ് സ്കോററായും ഫസലു തിളങ്ങി.

SAT തിരൂരിന്റെ പ്രതിരോധക്കാരനാണ് നിതിൻ. കൃത്യതയാർന്ന ടാക്ലിംഗ് മികവാണ് താരത്തെ ശ്രദ്ധേയമാക്കുന്നത്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നടന്ന ആൾ ഇന്ത്യ ടൂർണ്ണമെൻറുകളിലും, ശേഷൻ മെമോറിയൽ ഗോൾഡ് കപ്പ്, സ്റ്റേറ്റ് യൂത്ത് ഫുട്ബോൾ ടൂർണ്ണമെൻറ് തുടങ്ങി നിരവധി ടൂർണ്ണമെൻറുകളിൽ മികച്ച പ്രകടനങ്ങളുമായി നിതിൻ പ്രതിരോധത്തിൽ നിറഞ്ഞാടി.

നിതിനും ഫസലുറഹ്മാനും രണ്ട് തവണ ആലപ്പുഴ ജില്ലാ സീനിയർ ടീമിനും, രണ്ട് തവണ സ്റ്റേറ്റ് യൂത്ത് ഫുട്ബോൾ ടൂർണ്ണമെന്റിലും കളിച്ചിട്ടുണ്ട്. മുൻ കേരള കോച്ച് പീതാംബരൻ സാറിന്റെ പരിശീലന മികവ് ഇരുവർക്കും ഏറെ പ്രജോദനമായി. നിതിൻ തിരുനാവായ വലിയ പറപ്പൂർ സ്വദേശിയും, ഫസലുറഹ്മാൻ താനൂർ കണ്ണന്തളി സ്വദേശിയുമാണ്. ഇരുവരുടെയും പ്രകടനത്തിൽ ഓസോൺ എഫ് സി പൂർണ്ണ സംതൃപ്തരാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement