ഊർജ കപ്പ്, ഫൈനൽ വരെ പൊരുതി കേരള U-19 പെൺകുട്ടികൾ , കിരീടം തമിഴ്നാടിന്

- Advertisement -

ഊർജ കപ്പ് ഫൈനലിൽ കേരള അണ്ടർ 19 പെണകുട്ടികളുടെ ടീമിന് പരാജയം. കേരളത്തെ പരാജയപ്പെടുത്തു തമിഴ്നാടാണ് കിരീടം നേടിയത്. 6-2 എന്ന് സ്കോറിനായിരുന്നു തമിഴ്നാടിന്റെ വിജയം. കേരളത്തിന്റെ മികച്ച കുതിപ്പിന് ഇതോടെ അന്ത്യമായി. അനഘയും ജ്യോതികയുമാണ് കേരളത്തിന് വേണ്ടി ഇന്ന് ഗോൾ സ്കോർ ചെയ്തത്.

ഫൈനൽ വരെ ഒരു ഗോൾ പോലും വഴങ്ങാതെയായിരുന്നു കേരളത്തിന്റെ യാത്ര. പോണ്ടിച്ചേരിയെ 9-0 എന്ന സ്കോറിനും കർണാടയെ 1-0 എന്ന സ്കോറിനും പരാജയപ്പെടുത്തി സെമിയിൽ എത്തിയ കേരളം സെമിയിൽ ആന്ധ്രയെ എതിരില്ലാത്ത 6 ഗോളുകൾക്ക് തകർത്തിരുന്നു. കേരളത്തിനു വേണ്ടി ജ്യോതിക, ഉണ്ണിമായ, രേഷ്മ, അനഘ, അശ്വതി എന്നീ കുട്ടികൾ മികച്ച പ്രകടനമാണ് ടൂർണമെന്റിൽ കാഴ്ചവെച്ചത്. കോച്ച് ഫൗസിയയും ടീം മാനേജർ രേഖ എസും ആണ് കുട്ടികളുടെ പ്രകടനത്തിനു പിറകിലുള്ള ശക്തി.

 

കേരള ടീം: ആരതി വി വി, അശ്വതി പി , അഞ്ജിത എം, സീതാലക്ഷ്മി പി, നിസാരി കെ, അശ്വതി കെ പി, അഞ്ജു എ ടി കെ, അശ്വതി എസ് വർമ്മ, ആതിര എൻ, അനഘ പി, ഉണ്ണിമായ വി, വിനിത വിജയൻ, വർഷ സി എം, രേഷ്മ ഇ ആർ, ജ്യോതിരാജ് പി പി, ആര്യ വി, ബിൻസി പി, ആര്യ കൃഷ്ണൻ, അപർണ്ണ പി കെ

ടീം കോച്ച് : ഫൗസിയ എം

ടീം മാനേജർ: രേഖ എസ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement