മിസോറാം ദുരിതാശ്വാസത്തിനായുള്ള മത്സരം, സി കെ വിനീതും അനസും ബൂട്ടു കെട്ടും

- Advertisement -

മിസോറാമിൽ ഉണ്ടായ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിൽ ബാധിക്കപ്പെട്ടവർക്ക് ആശ്വാസമാകാൻ ഇന്ത്യൻ ഫുട്ബോൾ കളിക്കാരുടെ സംഘടനയായ FPAIയും മിസോറാം ഫുട്ബോൾ അസോസിയേഷനും നടത്തുന്ന മത്സരത്തിൽ ആരൊക്കെ ബൂട്ടുകെട്ടുമെന്ന് തീരുമാനമായി. FPAI ഇലവനു വേണ്ടി മലയാളി താരങ്ങളായ അനസ് എടത്തൊടികയും സി കെ വിനീതും ഉൾപ്പെടെയുള്ള 18 അംഘ ടീമിനെ FPAI പ്രഖ്യാപിച്ചു.

മിസോറാം ഇലവന് എതിരായാണ് FPAI ഇലവൻ ഇറങ്ങുക. മത്സരത്തിലൂടെ ലഭിക്കുന്ന വരുമാനങ്ങൾ ദുരന്തത്തിൽ ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങൾക്കാകും ലഭിക്കുക. ജൂലൈ ഒന്നിന് ഉച്ചയ്ക്ക് 2.30ന് ഐസോൾ രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. FPAI വർഷാവർഷം നടത്തുന്ന സീസൺ അവാർഡ് നൈറ്റ് വേണ്ടാ എന്നു വെച്ചിരിക്കുകയാണ്. പകരം ഈ വർഷത്തെ അവാർഡുകൾ ജുലൈ ഒന്നിലെ മത്സരത്തിനു ശേഷം ഗ്രൗണ്ടിക് വെച്ചു ജേതാക്കൾക്കു നൽകുകയാകും ചെയ്യുക.

വിനീതിനേയും അനസിനേയും കൂടാതെ സന്ദീപ് നന്ദി, മൈക്കൾ ചോപ്ര തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ FPAI ഇലവനിൽ ഉണ്ട്. മിസോറാം ഇലവനിലും ഐ ലീഗ് ക്ലബുകളിൽ ഉള്ള താരങ്ങളാണ് ഉള്ളത്. മത്സരത്തിന് ബൂട്ടിയ ഉൾപ്പെടെ നിരവധി താരങ്ങളുടെ സാന്നിദ്ധ്യവുമുണ്ടാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement