കാലിക്കറ്റ് സര്‍വകലാശാല ഇന്റെര്‍ കോളേജിയേറ്റ്; എംഇസ് മമ്പാട് ചാമ്പ്യന്മാര്‍

- Advertisement -

തേഞ്ഞിപ്പാലം : കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്റ്റേഡിയത്തില്‍ നടക്കു ഇന്റെര്‍ കോളേജിയേറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനലല്‍ മത്സരത്തില്‍ അരീക്കോട് സുല്ലമുസലാമിനെ ഷൂട്ടൗട്ടില്‍ 4-1 ന് പരാജയപ്പെടുത്തി എംഇഎസ് മമ്പാട് ചാമ്പ്യന്മാര്‍. കാലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്രത്തില്‍ അഞ്ചാം തവണയാണ് എംഇഎസ് മമ്പാട് ചാമ്പ്യന്മാരാവുന്നത്.

കാലിക്കറ്റ് സര്‍വകലാശാല ഇന്റെര്‍ കോളേജിയേറ്റ്് കണ്ടതില്‍ ഏറ്റവും വാശിയേറിയ ഏറ്റവും ആസ്വാദകരമായ മത്സരം. തുടക്കം മുതല്‍ ഇരു ടീമുകളും തങ്ങളുടെ ശക്തികാണിച്ച മത്സരത്തില്‍ ആദ്യ പകുതിയില്‍ അറ്റാകിങില്‍ ഒട്ടും കുറവുണ്ടായില്ല. അഷ്‌കറും റിസാബുധീനും സുല്ലമുസലാമിന്റെ അറ്റാകിങിന് ചുക്കാന്‍ പിടിച്ചപ്പോള്‍ മുഫദിസും അഫ്ദലും മമ്പാട് എംഇഎസിന്റെ അറ്റാകിങിന് ചുക്കാന്‍ പിടിച്ചു. ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങളുണ്ടായെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു.

രണ്ടാം പകുതിയില്‍ മറ്റൊരു എംഇഎസ് മമ്പാടിനെയാണ് സ്റ്റേഡിയം കണ്ടത് ഫവാസും അഖിലും നിരവധി അവസരങ്ങള്‍ ഉണ്ടാക്കിയെങ്കിലും അഫ്ദലിനും മുഫദിസിനും അവസരങ്ങളെ ഗോളാക്കാന്‍ സാധിച്ചില്ല. സുല്ലമുസലാമാകട്ടെ അറ്റാകിങ് ചിലെരിലേക്ക് മാത്രം ഒതുങ്ങി. ചില സമയങ്ങളില്‍ മാത്രം അവസരം ലഭിക്കുകയും ആ അവസരങ്ങള്‍ പലപ്പേഴും എംഇഎസിന്റെ പ്രതിരേധത്തിലും കീപ്പറിലും പരാജയപ്പെട്ടു. ഇരു ടീമിനും രണ്ടാം പകുതിയിലും ഗോള്‍ കണ്ടത്താനായില്ല.

വീണ്ടും മുപ്പത് മിനുട്ട് അധിക സമയം നല്‍ക്കിയെങ്കിലുംവീണ്ടും ഗോള്‍ മാത്രം വിട്ടുനിന്നു . അതോടെ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ആദ്യ കിക്ക് ഇരു ടീമുകളും ഗോളാക്കി തുടങ്ങിയെങ്കിലും. എംഇഎസ് മമ്പാടിന്റെ ഷരത്ത് സുല്ലമുസലാമിന്റെ രണ്ടാം കിക്ക് അനായാസം തട്ടിമാറ്റി. പിന്നെ അടിച്ച എല്ലാ കിക്കും ഗോളായതോടെ സര്‍വകലാശാലുടെ ചരിത്രത്തില്‍ അഞ്ചാം തവണയും എംഇഎസ് മമ്പാട് കിരീടത്തില്‍ മുത്തമിട്ടു.

മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ തൃശൂര്‍ കേരള വര്‍മ തൃശൂര്‍ വ്യാസ കോളേജിനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement