മങ്കട മഴക്കാല ഫുട്ബോൾ, ടൗൺ ചേരിയം ഫൈനലിൽ

ഒരു മാസക്കാലത്തോളമായി മങ്കടയിൽ നടന്നു വരുന്ന മഴക്കാല സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ടൗൺ ചേരിയം ഫൈനലിൽ പ്രവേശിച്ചു. 32 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിലാണ് ചേരിയം ആദ്യ ഫൈനലിസ്റ്റുകളായി എത്തിയിരിക്കുന്നത്. ഇന്നലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ കോഴിക്കോട്ട് പറമ്പ് ടീമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ടൗൺ ചേരിയം ഫൈനലിലേക്ക് പ്രവേശിച്ചത്.

സോക്കർ മങ്കട വാട്സാപ്പ് ഗ്രൂപ്പിന്റെ ടീമിനെ 2-0 എന്ന സ്കോറിന് തന്നെ ക്വാർട്ടറിൽ പരാജയപ്പെടുത്തിയാണ് ചേരിയം സെമിയിലേക്ക് കടന്നത്. ചേരിയത്തിനു വേണ്ടി ഷാഹിദ്, നിഷാദ്, മിസാൽ, നവാസ് ,കുഞ്ഞോൻ,കുട്ടം , ഇർഷാദ് ,അനു, അൽതാഫ് എന്നിവർ ടൂർണമന്റിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ വെറൈറ്റി വേലുംപിലാവ് ബ്ലാക്ക് & ബ്ലൂ കർക്കിടത്തെ നേരിടും. ഇന്ന് വൈകിട്ട് 5.30ന് മങ്കട ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം. ടൗൺ ടീം കോഴിപ്പറമ്പിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബ്ലാക്ക് & ബ്ലൂ സെമിയിൽ എത്തിയത്. ലിബർട്ടി കടന്നമണ്ണയെ പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ആയിരുന്നു വെറൈറ്റി വേരുംപിലാവിന്റെ സെമി പ്രവേശനം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഏകദിന തിരിച്ചുവരവ് ആഘോഷിച്ച് ഗെയില്‍, പാട്രിയറ്റ്സ് നോക്ഔട്ട് ഘട്ടത്തിലേക്ക്
Next articleപ്രീമിയർ ലീഗിൽ ചരിത്രം കുറിച്ച് റൂണിയുടെ 200ാം ഗോൾ