മലപ്പുറം ജില്ലാ ഫുട്ബോൾ ടീമിലേക്കുള്ള തിരഞ്ഞെടുപ്പ്

കാസർക്കോട് വെച്ച് നടക്കുന്ന സ്റ്റേറ്റ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ല ഫുട്ബാൾ ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് 17.1.2022 (തിങ്കൾ)ന് രാവിലെ 7.30 ന് മഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട്, ഇ എം ഇ എ കോളേജ് കൊണ്ടോട്ടി, തിരൂർ മുൻസിപ്പൽ സ്‌റ്റേഡിയം, അരീക്കോട് സുല്ലാമുസ്സലാം സയൻസ് കോളേജ് ഗ്രൗണ്ട്,എന്നീ സ്ഥലങ്ങളിൽ വെച്ച് നടക്കുന്നതാണ്.

01.01.2003 നും 31.12.2004നും ഇടയിൽ ജിനിച്ചവർക്കും മലപ്പുറം ജില്ല ഫുട്ബാൾ അസോസിയേഷന്റെ കീഴിലുള്ള ക്ലബ്ബിൽ രജിസ്റ്റർ ചെയ്ത കളിക്കാർക്ക് മാത്രമെ ഇതിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. പങ്കെടുക്കാൻ താൽപര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന രേഖകളുമായി താല്പര്യമുള്ള ഗ്രൗണ്ടിൽ എത്തി ചേരേണ്ടതാണ്.

Previous articleജയം ലങ്കയ്ക്ക്, പൊരുതി വീണ് സിംബാബ്‍വേ
Next articleകേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കും കൊറോണ പോസിറ്റീവ്, ഐ എസ് എല്ലിൽ ആകെ 60ൽ അധികം കോവിഡ് കേസുകൾ