മലപ്പുറം എഫ്‌.സി കുതിക്കുന്നു : തുടർച്ചയായ മൂന്നാം ജയം.

അരിമ്പ്ര ജി.വി.എച്‌.എസ്‌.എസ്‌ ഗ്രൗണ്ടിൽ വെച്ചു നടക്കുന്ന മലപ്പുറം ജില്ലാ എഫ്‌ ഡിവിഷൻ ലീഗിൽ മലപ്പുറം എഫ്‌.സിക്കു തുടർച്ചയായ മൂന്നാം ജയം, ഇന്നു നടന്ന മൽസരത്തിൽ ന്യൂ കാസിൽ കൊട്ടപ്പുറത്തിനെ മറുപടിയില്ലാത്ത 2 ഗോളുകൾക്ക്‌ പരാജയപ്പെടുത്തി. വാഫികും ഷബീറുമാണു മലപ്പുറത്തിനു വേണ്ടി വല കുലുക്കിയത്‌, കഴിഞ്ഞ 3 മൽസരങ്ങളിലും ഓരോ ഗോൾ വീതം നേടിയ ഷബീർ മികച്ച ഫോമിലാണുള്ളതു. ഒരു ഗോൾ നേടുകയും മൽസരത്തിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച വഫീക്‌ മാൻ ഓഫ്‌ ദ മാച്ച്‌ അവാർഡും നേടി

ഒരു കൂട്ടം യുവ താരങ്ങളുമായി ലീഗിനെത്തിയ മലപ്പുറം എഫ്‌.സിക്ക്‌ ആദ്യ മൽസരത്തിൽ തന്നെ യുണൈറ്റഡ്‌ എഫ്‌.സിയോടു 2-0ന്റെ പരാജയം ഏറ്റു വങ്ങേണ്ടി വന്നു.

എന്നാൽ പിന്നീടുള്ള മൽസരങ്ങളിൽ 3-1എന്ന സ്കോറിനു പി.എസ്‌.എം.ഒ കോളേജിനെയും, 2-0 എന്ന സ്കോറിനു സോക്കർ യൂത്തിനേയും തോൽപിച്ചു കൊണ്ട്‌ ശക്തമായ തിരിച്ചു വരവ്‌ നടത്തി. രണ്ടു മൽസരങ്ങൾ കൂടി മലപ്പുറം എഫ്‌.സിക്ക്‌ ലീഗിൽ അവശേഷിക്കുന്നു, ശക്തരായ ഏറനാട്‌ ഫൈറ്റേർസാണു മലപ്പുറം എഫ്‌.സിയുടെ അടുത്ത എതിരാളികൾ 22നു വൈകിട്ട്‌ 4:45നാണു മൽസരം, അവസാന മൽസരം ഫ്രെണ്ട്സ്‌ കാളികാവിനോട്‌ 23നു നടക്കും