മലപ്പുറം എഫ്‌.സി താരം ഡൽഹി യുണൈറ്റഡിൽ

മലപ്പുറം എഫ്‌.സിയുടെ മധ്യ നിര താരം വാഫിഖ്‌ ഐ-ലീഗ്‌ സെക്കന്റ്‌ ഡിവിഷൻ ക്ലബ്‌ ആയ ഡൽഹി യുണൈറ്റഡിൽ ചേർന്നു. മലപ്പുറം എഫ്‌.സിക്കു വേണ്ടി പന്തു തട്ടിയിരുന്ന ഈ സെന്റ്രൽ മിഡ്ഫീൽഡർ ജില്ലാ ലീഗിൽ മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചതു.

മലപ്പുറം എഫ്‌.സി കോച്ച്‌ റാസി ഫലപ്രദമായി ഉപയോഗിച്ച ഈ താരം ലീഗിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളായി. പിന്നീട്‌ ഡൽ ഹി യുണൈറ്റഡ്‌ കേരളത്തിൽ വെച്ചു നടത്തിയ ആദ്യ ഘട്ട ട്രയൽസിൽ നിന്നും യോഗ്യത നേടി അടുത്ത റൗണ്ട്‌ ട്രയൽസിലും മികച്ച പ്രകടനം കാഴ്ച വെച്ചതോടെയാണു വാഫിഖിനു ഡൽഹി യുണൈറ്റഡിലേക്കുള്ള വഴി തെളിഞ്ഞതു.

അബ്ദുൽ കരീമിന്റേയും സുഹറയുടെയും മകനായ വാഫിഖിനൊപ്പം ഒരു ഡസനോളം മലയാളികൾ ഡൽഹി യുണൈറ്റഡിനു വേണ്ടി കളിച്ചേക്കും..

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial