ജില്ലാ ലീഗ് എഫ്.ഡിവിഷൻ ഫുട്ബോൾ മലപ്പുറം എഫ്.സി ക്ക്  തകർപ്പൻ  വിജയം

കൊണ്ടോട്ടി; അരിമ്പ്രയിൽ നടക്കുന്ന ജില്ലാ ലീഗ് എഫ്. ഡിവിഷൻ ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്നലെ ആദ്യ മത്സരത്തിൽ മലപ്പുറം എഫ്.സി ഒന്നിനെതിരെ മൂന്നു ഗോളിന് പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടിയെ പരാജയപ്പെടുത്തി. മലപ്പുറം എഫ് സിക്കു വേണ്ടി സകാഫും യാസിറും ശബീറുമാണ് ഗോൾ നേടിയത്. മികച്ച പ്രകടനം കാഴ്ചവെച്ച സകാഫ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ചായി.

രണ്ടാം മത്സരത്തിൽ സോക്കർ യൂത്ത് മുണ്ടുപറമ്പും യുണൈറ്റഡ്‌ എഫ്.സി മലപ്പുറവും(മുനമ്പത്ത്) ഓരോ ഗോൾ വീതം അടിച്ച് സമനില പാലിച്ചു. ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഫ്രൻസ് ക്ലബ്ബ് കാളിക്കാവും ഏറനാട് ഫൈറ്റേഴ്സ് എഫ്.സി മഞ്ചേരിയും തമ്മിലും, 4.45നv നടക്കുന്ന രണ്ടാം മത്സരത്തിൽ പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടിയും ന്യൂകാസിൽ കൊട്ടപ്പുറവും തമ്മിലും മാറ്റുരയ്ക്കും.