primus mobile
primus mobile

മലപ്പുറം ജില്ലാ എഫ്. ഡിവിഷൻ ഫുട്ബോൾ ഏറനാടും മുനമ്പത്തും കൊട്ടപ്പുറവും ഇഞ്ചോടിഞ്ച്

കൊണ്ടോട്ടി: അരിമ്പ്രയിൽ നടക്കുന്ന മലപ്പുറം ജില്ലാ എഫ്. ഡിവിഷൻ ലീഗ് ഫുട്ബോളിൽ മൂന്നു ടീമുകൾ ചാമ്പ്യൻഷിപ്പിന്റെ വക്കിൽ ഏറനാട് ഫൈറ്റേഴ്സും യുണൈറ്റഡ് എഫ്.സി മലപ്പുറ(മുനമ്പത്ത് )വും ന്യൂകാസിൽ കൊട്ടപ്പുറവും കെടാ കെടയിൽ. ഏറനാടിനും കൊട്ടപ്പുറത്തിനും ഓരോ കളി ബാക്കിയിരിക്കെ പന്ത്രണ്ട് പോയിന്റ് വീതവും മുനമ്പത്തിന് ഒരു കളി ബാക്കിയിരിക്കെ പത്ത് പോയിന്റും ബാലൻസ് ഷീറ്റിലുണ്ട്. മുനമ്പത്തിന് ഇനി നേരിടാനുളളത് കൊട്ടപ്പുറവും ഏറനാടിന് നേരിടാനുള്ളത് ടൂർണ്ണമെന്റിലെ അവസാന മത്സരത്തിൽ സോക്കർ യൂത്ത് മുണ്ടു പറമ്പിനെയുമാണ്. മുണ്ടുപറമ്പിന് നിലവിൽ എഴു പോയിന്റുകളാണുള്ളത്. ടൂർണ്ണമെന്റിൽ മെച്ചപ്പെട്ട സ്ഥിതിയിലുള്ള മറ്റൊരു ടീം എഫ്.സി മലപ്പുറമാണ് അവർക്ക് ഒരു കളി ബാക്കിയിരിക്കെ അഞ്ച് കളികളിൽ നിന്ന് ഒമ്പത് പോയിന്റുകളുണ്ട്.

ഗോൾ ശരാശരി കണക്കിലെടുത്താൽ ഇപ്പോൾ പോയിന്റ് ടേബിളിൽ ഒന്നാമത് ഏറനാട് ഫൈറ്റേഴ്സാണ്. എന്നാൽ മലപ്പുറം ജില്ലാ ലീഗ് ടൂർണ്ണമെന്റ് പ്രത്യേക നിയമപ്രകാരം ഗോൾ ശരാശരിക്ക് പ്രസക്തിയില്ല രണ്ട് ടീമുകൾ പോയിന്റ് നിലയിൽ തുല്ല്യത പാലിച്ചാൽ ടൂർണ്ണമെന്റിൽ അവർ തമ്മിൽ നടന്ന കളിയുടെ ഫലമാണ് ലീഗ് ജേതാക്കളെ നിർണ്ണയിക്കാനുള്ള മാനദണ്ഡമായി സ്വീകരിച്ചു വരുന്നത്.


ഇന്ന് ആദ്യ മത്സരത്തിൽ സോക്കർ യൂത്ത് മുണ്ട് പറമ്പ് ഫ്രൻൻസ് ക്ലബ്ബ് കാളികാവിനെയും രണ്ടാം മത്സരത്തിൽ ഏറനാട് ഫൈറ്റേഴ്സ് എഫ്.സി മലപ്പുറം എഫ്.സിയെയും മറുപടിയില്ലാത്ത ഓരോ ഗോളുകൾക്ക് പരാജയപ്പെടുത്തി. ആദ്യമത്സരത്തിൽ സോക്കർ യൂത്ത് മുണ്ട് പറമ്പിന്റെ ഗോൾ കീപ്പർ ഷുഹൈബിനെയും രണ്ടാം മത്സരത്തിൽ മലപ്പുറം എഫ്.സി യുടെ ഗോൾ കീപ്പർ അബദുൽ ഹമീദിനെയും പ്ലയർ ഓഫ് ദി മാച്ചായി തിരെഞ്ഞെടുക്കപ്പെട്ടു.

കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ പ്രൊ. ഷിഹാബുദ്ദീനും, ചേലേമ്പ്ര എൻ.എ.എം എച്ച്.എസ്.എസ് കായികാധ്യാപകൻ മൊറയൂർ കെ. മൻസൂറലിയും അവാർഡുകൾ വിതരണം ചെയ്തു, മലപ്പുറം ഡി.എഫ്.എ ജോയിന്റ് സെക്രട്ടറി കെ.എ നാസറും പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ഫുട്ബോൾ ടീം മുൻ ഗോൾകീപ്പർ കെ. ഹുസൈനും വിശിഷ്ടാതിഥികളായിരുന്നു.

നാളെ 3.30 ന് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ യുണൈറ്റഡ് എഫ്.സി മലപ്പുറം(മുനമ്പത്ത്) ന്യൂകാസിൽ കൊട്ടപ്പുറത്തെയും 4.45ന് ആരംഭിക്കുന്ന രണ്ടാം മത്സരത്തിൽ ഫ്രൻസ് ക്ലബ്ബ് കളിക്കാവ് എഫ്.സി മലപ്പുറത്തേയും നേരിടും.

Leave a Comment