മലപ്പുറം ജില്ലാ എഫ്.ഡിവിഷൻ ലീഗ് ഫുട്ബോൾ ന്യൂകാസിൽ കൊട്ടപ്പുറം ജേതാക്കൾ

കൊണ്ടോട്ടി: അരിമ്പ്ര ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്കൂൾ മൈതാനിയിൽ ജനുവരി പതിനാല് മുതൽ നടന്നു വന്നിരുന്ന മലപ്പുറം ജില്ലാ എഫ്. ഡിവിഷൻ ഫുട്ബോളിന് കഴിഞ്ഞ ദിവസം സമാപനം കുറിച്ചു. ടൂർണ്ണമെൻറിൽ ന്യൂകാസിൽ കൊട്ടപ്പുറം ജേതാക്കളായി. ടൂർണ്ണമെന്റിലെ അവസാന മത്സരത്തിൽ സോക്കർ യൂത്ത് മുണ്ടുപറമ്പിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഏറനാട് ഫൈറ്റേഴ്സ് എഫ്.സി ഗോൾ ശരാശരിയിൽ ഏറ്റവും മുന്നിലും പതിനഞ്ച് പോയിന്റുമായി പോയിന്റു ടാബിളിൽ ചാമ്പ്യൻമാർക്കൊപ്പത്തിനൊപ്പവും എത്തി എങ്കിലും ടൂർണ്ണമെന്റിന്റെ ഹെഡ് ടു ഹെഡ് വിൻ നിയമ പ്രകാരം രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു കഴിഞ്ഞ വർഷവും ഇതേ പ്രകാരമാണ് ഏറനാട് ഫൈറ്റേഴ്സിന് ചാമ്പ്യൻ പട്ടം നഷ്ടമായത് അന്ന് തിരൂർ ടീമിനോടാണ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടി വന്നിരുന്നത്.

4.30 ന് ആരംഭിച്ച കലാശ പോരാട്ടത്തിലെ ഇരു ടീമു കളുടെയും കളിക്കാരുമായി മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. പി എം സുധീർകുമാർ പരിചയപ്പെട്ടു. സമാപന ചടങ്ങിന് മൊറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.സലീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയും മുൻ ഇന്ത്യൻ യൂണിവേഴ്സിറ്റി ക്യാപ്റ്റനുമായിരുന്ന സുരേന്ദ്രൻ മങ്കട ഉൽഘാടനവും നിർവ്വഹിച്ചു, കേരളാ സന്തോഷ് ട്രോഫി താരം കെ. നൗഷാദ് ബാപ്പുവും, ഇന്ത്യൻ റയിൽവേ ഗോൾ കീപ്പർ സി. ജസീർ മുഹമ്മദും ചടങ്ങിൽ വിശിഷ്ടാതിഥികളായിയിരുന്നു. ജേതാക്കൾക്കുള്ള അരിമ്പ്ര ബാപ്പു മെമ്മോറിയൽ വിന്നേഴ്സ് ഗോൾഡൻ ട്രോഫിയും നാറക്കോടൻ കലന്തൻ ചെറിയാപ്പു ഹാജി മെമ്മോറിയൽ റണ്ണേഴ്സ് ഗോൾഡൻ ട്രോഫിയും പൂക്കോടൻ നാസർ മെമ്മോറിയൽ ഫെയർ പ്ലേ അവാർഡും മറ്റു വ്യക്തിഗത അവാർഡുകളും ചടങ്ങിൽ സംബന്ധിച്ച വിശിഷ്ട വ്യക്തികളാൽ വിതരണം ചെയ്യപ്പെട്ടു. ഫെയർ പ്ലേ അവാർഡിന് സോക്കർ യൂത്ത് മുണ്ടു പറമ്പ് ടീമാണ് അർഹരായത്..

ഏറനാട് ഫൈറ്റേഴ്സ് എഫ്.സി റണ്ണേഴ് ട്രോഫി ഏറ്റു വാങ്ങുന്നു⁠⁠⁠⁠

ടൂർണ്ണമെന്റിലെ മികച്ച ഗോൾ കീപ്പറായി മലപ്പുറം എഫ്.സിയുടെ അബദുൽ ഹമീദും മികച്ച കളിക്കാരനായി ഏറനാട് ഫൈറ്റേഴ്സ് എഫ്.സിയുടെ സി. സുർജിത്ത് ലാലും, അവസാന മത്സരത്തിലെ പ്ലയർ ഓഫ് ദി മാച്ചായി ഏറനാടിന്റെ തന്നെ അനസ് കുട്ടാപ്പിയെയും, മികച്ച റഫറിയായി തമിഴ്നാട്ടിൽ നിന്നുള്ള സെൽവ രാജിനെയും തെരെഞ്ഞെടുക്കപ്പെട്ടു.

ചടങ്ങിൽ വച്ച് അരിമ്പ്ര ഗവ.വൊക്കേഷൽ ഹയർ സെക്കന്ററി സ്കൂൾ മൈതാനം കേന്ദ്രീകരിച്ച് ജനകീയ സഹകരത്തോടെ പത്ത് വർഷത്തിനുള്ളിൽ മിനിമം ഒരു ഇന്റർ നാഷണൽ ഫുട്ബോൾ പ്ലയർ എന്ന ലക്ഷ്യവുമായി തികച്ചും സൗജന്യമായി കുട്ടികളെ ഫുട്ബോൾ ബാല പാഠങ്ങൾ അഭ്യസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കാൻ പോകുന്ന “Soccer Mission” അക്കാദമി മുഖ്യാതിഥി നൗഷാദ് ബാപ്പു പ്രഖ്യാപിച്ചു. പി. സൈഫു സ്വാഗതവും ഇ.ഹംസ ഹാജി നന്ദിയും പ്രകാശിപ്പിച്ചു.

Previous articleആന്‍ഡ്രേ റസ്സലിനെ കാത്തിരിക്കുന്നത് രണ്ട് വര്‍ഷം വിലക്കോ?
Next articleലോകകപ്പ് അടുത്തിരിക്കെ ഇന്ത്യൻ അണ്ടർ 17 ടീം കോച്ചിനെ പുറത്താക്കി ഇന്ത്യൻ മണ്ടത്തരം