മലപ്പുറം ജില്ലാ ലീഗ് ഫുട്ബോൾ-അരിമ്പ്ര നെഹ്രു യൂത്ത് ക്ലബ്ബിന് തകർപ്പൻ ജയം

- Advertisement -

അരീക്കോട് സുല്ലമുസലാം സയൻസ് കോളേജ് മൈതാനത്ത് നടക്കുന്ന മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഡി – ഡിവിഷൻ ലീഗ് ഫുട്ബോൾ ടൂർണ്ണമെന്റിൽ അരിമ്പ്ര നെഹ്രു യൂത്ത് ക്ലബ് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് (3 – 0) ആതിഥേയരായ അരീക്കോട് സ്പോർട്സ് ക്ലബ്ബിനെ പരാജയപ്പെടുത്തി ലീഗിൽ വിലപ്പെട്ട മൂന്നു പോയിന്റുകൾ സ്വന്തമാക്കി ഒന്നാം പകുതിയിൽ അനസ് മുന്നയും, രണ്ടാം പകുതിയിൽ അഫ്സലും മിഥുലാജ് ലാലുവുമാണ് വിജയികൾക്ക് വേണ്ടി അരീക്കോടിന്റെ വല ചലിപ്പിച്ചത്.

നാളെ നടക്കുന്ന മത്സരങ്ങളിൽ ജിഗ്ര വാഴക്കാട് മയൂര തിരൂരിനെയും വൈ.എസ്.സി എടരിക്കോട് എ.എം.സി പൂക്കോട്ടൂരിനെയും നേരിടും.

Advertisement