ലൂക്ക സോക്കർ അക്കാദമി ഉദ്ഘാടനം, കൊണ്ടോട്ടിക്ക് ഇനി പ്രൊഫഷണൽ അക്കാദമി

കൊണ്ടോട്ടിയുടെ ആദ്യ പ്രൊഫഷണൽ അക്കാദമിയായ ലൂക്ക സോക്കർ അക്കാദമിയുടെ ഉദ്ഘാടനം ഇന്നലെ കൊണ്ടോട്ടിയിൽ നടന്നു. മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ശ്രീ സുരേന്ദ്രൻ മങ്കടയാണ് ലൂക്ക സോക്കർ അക്കാദമിയുടെ ഉദ്ഘാടനം നടത്തിയത്. കൊണ്ടോട്ടി അൽ അമാന ടവറിൽ ഇന്നലെ വൈകിട്ട് നടന്ന ചടങ്ങിൽ മെഹർ അസ്മിദ് എന്ന വിദ്യാർഥിക്ക് ശ്രീ സുരേന്ദ്രൻ മങ്കട കിറ്റ് വിതരണം ചെയ്തു കൊണ്ടായിരുന്നു ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടനത്തിനു ശേഷം അക്കാദമിയിലെ എല്ലാ വിദ്യാർത്ഥികൾക്കുമുള്ള കിറ്റ് വിതരണവും നടന്നു. ചടങ്ങിൽ മുഖാതിഥിയായത് ഇന്ത്യൻ താരം അനസ് എടത്തൊടികയുടെ ഉൾപ്പെടെ കോച്ചായിരുന്ന അജ്മൽ സി ടി സാർ ആയിരുന്നു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ ജോയിൻ സെക്രട്ടറി ശ്രീ നയീം കെ സോക്കർ അക്കാദമിക്ക് എല്ലാ ആശംസകളും നേർന്നു. അക്കാദമി പ്രസിഡന്റ് റയീസ് കെ ടി ചടങ്ങിന് അധ്യക്ഷത വഹിച്ചു. അക്കാദമി കോച്ച് നവാസ് ലുക ആശംസ പ്രസംഗവും നടത്തി.

 

ആഴ്ചയിൽ രണ്ടു ദിവസം പ്രവർത്തിക്കുന്ന നോൺ റസിഡൻഷ്യൽ അക്കാദമി ആയാണ് ലൂക്ക സോക്കർ അക്കാദമി പ്രവർത്തിക്കുന്നത്. അക്കാദമിയിൽ എത്തുന്ന കുട്ടികൾക്ക് ഐ ലീഗ് ജൂനിയർ ടീമുകളുമായി പരിശീലന മത്സരങ്ങൾക്കും ദേശീയ തലത്തിൽ വിവിധ ടൂർണമെന്റുകളിൽ പങ്കെടുക്കുവാനും അക്കാദമി അവസരം നൽകും. ഒപ്പം പ്രൊഫഷണൽ ക്ലബുകളുടെ ട്രയൽസും ഉറപ്പു നൽകുന്നു. വെക്കേഷൻ സമയങ്ങളിൽ സ്പെഷ്യൽ ട്രെയിനിംഗ് സെഷനുണ്ടാകും. വെക്കേഷൻ സമയങ്ങളിൽ വിദേശ പരിശീലകരും കുട്ടികളോട് സമയം ചിലവഴിക്കാനും അവരെ‌ മെച്ചപ്പെടുത്തുവാനുമായി കൊണ്ടോട്ടിയിൽ എത്തും. 120ലധികം കുട്ടികൾ ഇപ്പോൾ തന്നെ അക്കാദമിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും 9633916521, 7907249375 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ലൂക്കാ സോക്കർ അക്കാദമിയെ കുറിച്ച് കൂടുത് അറിയാൻ –

https://www.facebook.com/Luca-Soccer-Academy-220273898496751/

 

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചേസിംഗ് തിരഞ്ഞടുത്ത് വിരാട് കോഹ്‍ലി, മനീഷ് പാണ്ഡേ ആദ്യ ഇലവനില്‍ ഇല്ല
Next articleMSNൽ ഇന്ന് മെസ്സി മാത്രം, വിജയപാതയിലേക്ക് മടങ്ങാൻ ബാഴ്സ ഇറങ്ങുന്നു