കൊണ്ടോട്ടിയുടെ സ്വന്തം ലൂക്കാ സോക്കർ അക്കാദമി ട്രയൽസ് ക്ഷണിക്കുന്നു

മലപ്പുറത്തിന്റെ മണ്ണിൽ കുതിച്ചു വരേണ്ട ഫുട്ബോൾ പ്രതിഭ പരിശീലന കുറവുമൂലം സ്വന്തം പ്രദേശത്ത് ഒതുങ്ങി കൂടുകയാണ് കണ്ടു വരുന്നത്. ഇതിന് ഒരു മാറ്റം സൃഷ്ടിക്കണം എന്നത് നെഞ്ചിലേറ്റി മൊറയൂർ V.H.M.H.S സ്കൂളിലെ കുട്ടികളെ ശാസ്ത്രീയമായ രീതിയിൽ മികച്ച പരിശീലനത്തോടെ വാർത്തെടുക്കാൻ ലൂക്കാ സോക്കർ അക്കാദമി ഒരുങ്ങിയിരിക്കുകയാണ്. ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായ V.H.M.H.S.S മൊറയൂരുമായി ലൂക്കാ സോക്കർ അക്കാദമി കൈകോർക്കുകയാണ്.
നിലവിൽ U10,U12,U14,U16,U18 തുടങ്ങി 5 വിഭാഗങ്ങളിൽ 130 ൽ പരം കുട്ടികൾക്ക് അക്കാദമിയിൽ പരിശീലനം നടത്തുന്നുണ്ട്. കേവലം ഒരു ക്യാമ്പിനപ്പുറം കുട്ടികളെ പ്രഫഷനൽ ഫുട്ബോൾ രംഗത്തേക്ക് കൈപിടിച്ചുയർത്തുക എന്നതാന് ലൂക്ക അക്കാദമിയുടെ അണിയറയിൽ ഉള്ളവരുടെ ലക്ഷ്യം. നിലവിൽ KFA അക്കാദമി ലീഗിൽ പങ്കെടുക്കുന്ന അക്കാദമി 2019-2020 വർഷങ്ങളിൽ ജൂനിയർ ഐ ലീഗിൽ പങ്കെടുക്കാനാണ് ലക്ഷ്യമിടുന്നത്.

അടുത്ത 5 വർഷത്തിനുള്ളിൽ കേരള പ്രീമിയർ ലീഗിലും ഐ ലീഗ് 2 ന്റ് ഡിവിഷനിലും പങ്കെടുക്കുക എന്ന വലിയ ലക്ഷ്യം മുന്നിൽ കണ്ടാണ് അക്കാദമിയുടെ പ്രവർത്തനങ്ങൾ. കേവലം അക്കാദമി എന്നതിലുപരി മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച പ്രഫഷണൽ ക്ലബ്ബായി അക്കാദമിയെ കൈപിടിച്ചുയർത്തുക എന്ന മഹത്തായ ദൗത്യമാണ് അന്തിമ ലക്ഷ്യം.

ലൂക്കാ സോക്കർ അക്കാദമി അവരുടെ റെസിഡൻഷ്യൽ അക്കാദമിയിലേക്ക് ട്രയൽസ് നടത്തുകയാണ്. അണ്ടർ 12, അണ്ടർ 14, അണ്ടർ 16 വിഭാഗങ്ങളിലാണ് ട്രയൽസ് നടത്തുന്നത്. ഏപ്രിൽ 18, 19, 20 തീയതികളിലായി നടക്കുന്ന ട്രയൽസിൽ യുവപ്രതിഭകൾക്ക് പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് ; 9633916521, 9895019307, 7909203308
https://www.facebook.com/Luca-Soccer-Academy-220273898496751

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകാരത്തോടിൽ മദീനയ്ക്കെതിരെ ഉദയ അൽ മിൻഹാലിന് തകർപ്പൻ ജയം
Next articleചാലിശ്ശേരിയിലും ജവഹർ മാവൂരിന് വിജയം