
കോട്ടപ്പുറം ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറും പോരാട്ടമാണ്. കോട്ടപ്പുറം ചാമ്പ്യൻസ് ലീഗിന്റെ ക്വാളിഫയർ മത്സരങ്ങൾ ഇന്ന് നടക്കും. ലീഗിലെ ഏഴു മത്സരങ്ങൾ പൂർത്തിയായപ്പോൾ ആദ്യമെത്തിയ നാലു ടീമുകളാണ് പ്ലേ ഓഫിന് ഇറങ്ങുന്നത്.
ഇന്ന് രാത്രി 7 മണിമുതൽ കോട്ടപ്പുറം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ലീഗിൽ ഒന്നാമത് എത്തിയ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡുമാണ് ആദ്യ മത്സരത്തിന് ഇറങ്ങുക. ആദ്യ മത്സരം ജയിക്കുന്നവർ നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും.
മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സലോണയും തമ്മിലാണ് രണ്ടാം ക്വാളിഫർ പോരാട്ടം ഇതിലെ വിജയികൾ ആദ്യ മത്സരത്തിൽ തോറ്റവരുമായി ഏറ്റുമുട്ടും. എട്ടു ടീമുകൾ പങ്കെടുത്ത ലീഗിൽ ഒരൊറ്റ മത്സരം തോൽക്കാതെയാണ് ചെൽസി ഒന്നാമത് എത്തിയത്. അണ്ടർ 17 വിഭാത്തിലും കോട്ടപ്പുറത്ത് ചാമ്പ്യൻസ് ലീഗ് നടക്കുന്നുണ്ട്.
ലീഗ് ടേബിൾ
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial