കൊട്ടപ്പുറം ചാമ്പ്യൻസ് ലീഗിൽ ചെൽസി മാഞ്ചസ്റ്റർ സിറ്റി ഫൈനൽ

- Advertisement -

കൊട്ടപ്പുറം ഫ്ലഡ്ലൈറ്റ് മൈതാനത്ത് നടക്കുന്ന ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ഇന്ന് ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. രാത്രി ഏഴു മണിക്കാണ് മത്സരം. ലീഗ് ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ചെൽസി എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു.

ഇന്നലെ നടന്ന ആദ്യ സെമി ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ചെൽസി ഫൈനലിലേക്ക് കടന്നത്. എലിമിനേറ്ററിൽ ബാഴ്സലോണയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് എത്തിയ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഫൈനലിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement