കെ.എൽ.എഫ് അണ്ടർ 14 ഫുട്ബോൾ ലീഗിന് തുടക്കം

കവരത്തി : കവരത്തി ലീഗ് ഫുട്ബോളിന്റെ മാതൃകയിൽ അണ്ടർ 14 ഫുട്ബോൾ ടൂർണമെന്റ് കവരത്തി ഫുട്ബോൾ സ്റ്റേഡിയത്തിൽ തുടങ്ങി. ഇതോടെ നാലാമത്തെ സീസണിനാണ് തുടക്കമായത്. ലാക്കഡീവ്സ് സ്പോർട്ടിംഗ്‌ ക്ലബ്ബാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വുമൺ ആൻഡ് ചൈൽഡ് ഡിപ്പാർട്ട്മെന്റ് ഡയരക്ടർ ടി കാസിം ടൂർണമെന്റ് ഉത്ഘാടനം ചെയ്തു.

വിസിസി ആയിരുന്നു കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ്. ഇത് വരെ ഏകദേശം 125 കുട്ടികൾക്ക് പരിശീലനം നൽകിയ കെ.എൽ‌.എഫ് ലക്ഷദ്വീപിലെ ഫുട്ബോൾ വളർച്ചക്ക് സമഗ്ര സംഭാവനയാണ് നൽകുന്നത്.

കെ.എൽ.എഫിലെ പോലെ കവരത്തി സ്വദേശികളല്ലാത്തവർക്ക് കളിക്കാൻ പ്രത്യേക നിബന്ധനകൾ ഇല്ലാത്തത് കൊണ്ട് ലക്ഷദ്വീപിലെ മിക്ക ദ്വീപുകളിലേയും കുട്ടികൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. പൂൾ എ, പൂൾ ബിൽ എന്നിവയിലായി ഒമ്പത് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

 

പൂൾ എയിൽ ഇർഫാദ യുണൈറ്റഡ്, ബി ബോയിസ്, വിക്ടറി, ബീച്ച് ഹണ്ടേഴ്സ് എന്നീ ടീമുകളും പൂൾ ബിയിൽ ഗാലക്സി, യുണൈറ്റഡ് എഫ്സി, ബ്ലാക്ക് ആരോസ്, സീ സ്റ്റാർ, വിസിസി എന്നീ ടീമുകളുമാണുള്ളത്. രണ്ടാഴ്ചയോളം നീണ്ട് നിൽക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ ഓഗസ്റ്റ് ആറാം തിയതിയാണ്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഉസ്മാൻ ആഷിഖ് ഇനി ഗോകുലം എഫ് സി ജേഴ്സിയിൽ
Next articleടൗൺ എഫ് സി തൃക്കരിപ്പൂരിന്റെ ജേഴ്സി പ്രകാശനം ചെയ്ത് സാക്ഷാൽ മറഡോണ