KLF: ഇഞ്ച്വറി ടൈമിലെ ഗോളിൽ നദീം സെമിയിൽ

കവരത്തി : കവരത്തി‌ ലീഗ് ഫുട്ബോളിന്റെ എലിമിനേറ്റർ റൗണ്ടിൽ എതിരില്ലാത്ത ഒരു ഗോളിനു നിലവിലെ റണ്ണേഴ്സ് അപ്പായ വിസിസിയെ തോൽപ്പിച്ച് നദീം എന്റർപ്രൈസസ് സെമിയിൽ കടന്നു. മത്സരത്തിന്റെ തൊണ്ണൂറ്റിയൊന്നാം മിനുറ്റിലാണ് നദീം ഗോൾ നേടിയത്. കളി പെനാൽറ്റിയിലേക്ക് നീങ്ങും‌ എന്നുറപ്പിച്ച സമയത്താണ് കവരത്തി സ്വദേശി മുജീബ് ഗോളടിച്ചത്. നദീമിന്റെ സവാദാണ് മാൻ ഓഫ് ദി മാച്ച്.

 

എഴുപത്തിയഞ്ചാം മിനുറ്റിൽ നദീമിനു പെനാൽറ്റി ലഭിച്ചിരുന്നെങ്കിലും മലയാളിയായ ആഷിക്ക് ഉസ്മാന്റെ അടി പുറത്തേക്ക് പോയി. മത്സരത്തിലുടനീളം പരുക്കൻ കളിയായിരുന്നു ഇരു ടീമുകളും പുറത്തെടുത്തത്. നദീമിന്റെ ഹാഷിമും സലീം മാലിക്കും മഞ്ഞക്കാർഡ് വാങ്ങിയപ്പോൾ മറുപുറത്ത് വിസിസിയുടെ സൗബാനും മുബാറക്കിനും മഞ്ഞക്കാർഡ് ലഭിച്ചു.

 

ലീഗ് റൗണ്ടിലും ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ ഒരു ഗോളിനു നദീമിനൊപ്പമായിരുന്നു വിജയം. പരാജയത്തോടെ വിസിസി ടൂർണമെന്റിൽ നിന്നും പുറത്തായി. സെമി ഫൈനലിൽ നാളെ റിഥവുമായിട്ടാണ് നദീമിന്റെ കളി.

കവരത്തി ഫുട്ബോൾ സ്റ്റേഡിയത്തിൽ നാളെ വൈകുന്നേരം 4:30 നാണ് നദീം എന്റർപ്രൈസസ് – റിഥം സെമി ഫൈനൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡ്രാഫ്റ്റിനായി റെനി മുലൻസ്റ്റീൻ വരുന്നു, ഇന്ത്യയിൽ ഇന്നെത്തും
Next articleചിച്ചാരിറ്റോ പ്രീമിയർ ലീഗിലേക്ക് മടങ്ങി വരുന്നു