കെ.എൽ.എഫ്: നദീം എന്റർപ്രൈസസിനു ജയം.

- Advertisement -

കവരത്തി ലീഫ് ഫുട്ബോളിന്റെ നാലാം ദിനം ഗോൾ വരൾച്ച. ഷാർക്ക് എഫ്സിയും റിഥം ക്ലബ്ബും തമ്മിലുള്ള ആദ്യ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. റിഥത്തിന്റെ ഗോളെന്നുറപ്പിച്ച പല നീക്കങ്ങളും തടഞ്ഞ ഷാർക്ക് എഫ്സിയുടെ ഗോൾ കീപ്പർ ഫർഹാനാണ് ഈ കളിയിലെ മാൻ ഓഫ് ദി മാച്ച്.

നാലരക്ക് നടന്ന രണ്ടാം കളിയിൽ ഏകപക്ഷീയമായ ഒരു ഗോളിനു നദീം എന്റെർപ്രൈസസ് വിസിസിയെ തോൽപ്പിച്ചു. ഇതോടെ കളിച്ച രണ്ടു കളികളിലും നദീം എന്റെർപ്രൈസസ് വിജയിച്ചിരിക്കുകയാണ്. കല്പേനി സ്വദേശി സൽമാൻ ആണ് നദീമിന്റെ ഏക ഗോൾ നേടിയത്. സന്തോഷ് ട്രോഫി‌യിൽ കേരളത്തിനു വേണ്ടി ബൂട്ടണിഞ്ഞ ഉസ്മാൻ ആഷിഖാണ് ഈ കളിയിലെ മാൻ ഓഫ് ദി മാച്ച്.

നാളെ നടക്കുന്ന കളിയിൽ അൺഎമ്പ്ലോയീസ് എഫ്സി ഷാർക്ക് എഫ്സിയേയും റിഥം ക്ലബ് ഫോർത്ത് ട്രാൻസ്പോർട്ടിനേയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement