
കവരത്തി : എട്ടാം സീസൺ കവരത്തി ലീഗ് ഫുട്ബോൾ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അൺഎമ്പ്ലോയീസ് എഫ്സിയെ തോൽപ്പിച്ച് നദീം എന്റർപ്രൈസസിനു കിരീടം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ രഹിത സമനിലയിലായതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഈ സീസണിൽ അൺബീറ്റൺ റണ്ണിലായിരുന്നു യുഎഫ്സിയുടെ കുതിപ്പിനാണ് ഫൈനലിൽ നദീം കടിഞ്ഞാണിട്ടത്.
പെനാൽറ്റി ഷൂട്ടൗട്ടിൽ 4-1 നാണ് നദീം ജയിച്ചത്. നദീം ഗോൾകീപ്പർ സലാഹിന്റെ തകർപ്പൻ പ്രകടനമാണ് നദീമിനു ജയം നേടിക്കൊടുത്തത്. നദീമിനു വേണ്ടി കേരളാ താരം ഉസ്മാൻ ആഷിഖ്, സവാദ് ,ഹാഷിം , മുജീബ് എന്നിവർ പെനാൽറ്റിയിൽ ഗോൾ നേടി. യുഎഫ്സിയുടെ ഫർഹാന്റെയും സമീറിന്റേയും കിക്കുകൾ സലാഹ് തടഞ്ഞിട്ടു. നസറുള്ളയാണ് യുഎഫ്സിയുടെ ഏക ഗോൾ നേടിയത്. സലാഹ് തന്നെയാണ് കളിയിലെ കേമൻ. നദീമിന്റെ സൈനുവിനും യുഎഫ്സിയുടെ സമീറിനും നസറുള്ളക്കും മഞ്ഞക്കാർഡ് ലഭിച്ചു.
നദീമിന്റെ പ്ലയർ കേരളാ സ്വദേശി ഉസ്മാൻ ആഷിഖാണ് ടൂർണമെന്റിലെ ബെസ്റ്റ് പ്ലയർ. കേരളത്തിനു വേണ്ടി സന്തോഷ് ട്രോഫിയിൽ ജേഴ്സി അണിഞ്ഞിട്ടുണ്ട് ഉസ്മാൻ ആഷിഖ്.
നദീമിന്റെ തന്നെ ഹാഷിം ആണ് എട്ട് ഗോളുകളുമായി ടൂർണമെന്റിലെ ടോപ്പ് സ്കോറർ. കവരത്തി സ്വദേശിയാണ് ഇദ്ദേഹം.
മികച്ച ഗോൾ കീപ്പറായി വിസിസിയുടെ സിയ മുബാറക്ക് (കടമത്ത്) തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ലാക്കഡീവ്സ് സ്പോർട്ടിംഗ് ക്ലബ്ബാണ് ഫെയർ പ്ലേ അവാർഡ് നേടിയത്.
മികച്ച ഡിഫൻഡറായി റിഥത്തിന്റെ ജാഫർ സാദിക്കും (കവരത്തി) പ്രോമിസിംഗ് പ്ലയറായി ലാക്കഡീവ്സ് സ്പോർട്ടിംഗ് ക്ലബ്ബിന്റെ റയ്ബും (കല്പേനി) മികച്ച മിഡ് അൺഎമ്പ്ലോയിസിന്റെ നസറുള്ളയും തിരഞ്ഞെടുക്കപ്പെട്ടു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial