
കവരത്തി ലീഗ് ഫുട്ബോളിനു കവരത്തി ഫുട്ബോൾ സ്റ്റേഡിയത്തിൽ തുടക്കം. പഞ്ചായത്ത് വൈസ് ചെയർപേർസണും ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ നിസാമുദ്ദീൻ കെഐ ആണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത്.
ആദ്യ മത്സരത്തിൽ കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ വിസിസി ക്ലബ് റിഥം ക്ലബ്ബിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് റിഥം ക്ലബ് ജയിച്ചത്. ഇരുപതാം മിനുറ്റിൽ റഹ്മാന്റെ ഗോളിലൂടെ മുന്നിലെത്തിയ റിഥം ക്ലബ് എഴുപത്തി രണ്ടാം മിനുറ്റിൽ രണ്ടാം ഗോൾ അബൂഷാബിനിലൂടെ നേടി. കവരത്തി സ്വദേശികളാണ് ഗോളടിച്ച ഇരുവരും.
നാളെ രണ്ട് മത്സരങ്ങളാണ്. മൂന്ന് മണിക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ ലാക്കഡീവ്സ് സ്പോർട്ടിംഗ് ക്ലബ് 4ത്ത് ട്രാൻസ്പോർട്ടിനേയും നാലരക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ നദീം ഷാർക്ക് എഫ്സിയേയും നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial