
കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി എ കെ മാമൂക്കയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. കേരള ഫുട്ബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്യാത്ത കളിക്കാരെ കളിപ്പിച്ചതും ജില്ലാ നിർവാഹക സമിതിയോടാലോചിക്കാതെ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കിയതുമാണ് എ കെ മാമൂക്കോയയ്ക്കെതിരായ നടപടിയിൽ കലാശിച്ചത്.
ഇന്നലെ കണ്ണൂരിൽ ചേർന്ന ജനറൽ ബോഡിയിലായിരുന്നു തീരുമാനം. പുതിയ സെക്രട്ടറിയെ വരും ദിവസങ്ങളിൽ തീരുമാനിക്കും. അവിശ്വാസ പ്രമേയത്തിൽ 20 പേർ പ്രമേയത്തെ അംഗീകരിച്ച് വോട്ട് ചെയ്തപ്പോൾ 15 പേര് മാമൂക്കോയയ്ക്ക് ഒപ്പം നിന്നു. കെ എഫ് എ സീനിയർ വൈസ് പ്രസിഡന്റ് കെ പി സണ്ണി, സംസ്ഥാന സ്പോർട്സ് കൗൺസിൽ അഡ്മിനിസ്ട്രേഷൻ ബോഡ് അംഗം ഒ കെ വിനീഷ് എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു വോട്ടെടുപ്പും യോഗവും നടന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial