കടപ്പുറം പ്രീമിയർ ലീഗ്, രണ്ടാം സീസണ് ഇന്ന് തുടക്കം

- Advertisement -

തൃശ്ശൂർ കടപ്പുറം പ്രീമിയർ ലീഗിന്റെ രണ്ടാം സീസണ് ഇന്ന് വൈകിട്ട് തുടക്കമാകും. സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും, ടികെ ഹുസൈൻ മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ഏഴു ടീമുകളാണ് ഇന്നു മുതൽ കടപ്പുറം പ്രീമിയർ ലീഗിൽ പന്തുതട്ടാൻ ഇറങ്ങുക.

സാഫൈർ എഫ് സി, ലിയോ സെപ്റ്റ്, ഒയാസിസ് വാരിയേഴ്സ്, യുണൈറ്റഡ് സിറ്റി എഫ് സി, ഗെല്ലി ഡോൺസ്, എഫ് സി വെട്ടേക്കാട്, കെ എഫ് എ അഞ്ചങ്ങാടി വളവ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ടീമുകളിലേക്ക് ഓക്ഷൻ വഴിയായിരുന്നു താരങ്ങളെ തിരഞ്ഞെടുത്തത്. ഒരോ ടീമിനും ഐക്കൺ പ്ലയറും ഉണ്ട്.

ഇന്ന് വൈകിട്ട് മൂന്നു മണിക്ക് എസ് ഐ രമേഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ടൂർണമെന്റിന്റെ ആഘോഷങ്ങൾ തുടങ്ങും. വൈകിട്ട് അഞ്ചു മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് മുജീബണ് പ്രീമിയർ ലീഗ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുക.

കടപ്പുറം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലാണ് മത്സരങ്ങക്ക് നടക്കുന്നത്. വൈകിട്ട് 5.15നാണ് മത്സരം ആരംഭിക്കുക. ഒരു മാസത്തോളം നീണ്ടു നിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ ഡിസംബർ 25ന് നടക്കും. താഹ മഹ്റൂഫ് , ആഷിഖ് , ജംഷു, റിംഷു, ഫൈസൽ, മുജീബ് എന്നിവരും കടപ്പുറത്തെ ഫുട്ബോൾ പ്രേമികളും ചേർന്നാണ് ഈ ഫുട്ബോൾ ഉത്സവം നടത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement