ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സെമിയിൽ

- Advertisement -

വെസ്റ്റ് ബംഗാളിൽ മിദ്നാപൂരിൽ നടക്കുന്ന ആൾ ഇന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബാളിൽ കാലിക്കറ്റ് സെമി ഫൈനലിൽ പ്രവേശിച്ചു. ശക്തരായ അണ്ണാമലൈ യൂണിവേഴ്സിറ്റിയെ ക്വാർട്ടറിൽ പരാജയപ്പെടുത്തിയാണ് കോഴിക്കോട് സെമിയിലേക്ക് കടന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിജയം. ഇരു പാദങ്ങളിലുമായി സിയാദ് നെല്ലിപ്പറമ്പനാണ് കാലികറ്റിന്റെ ഗോളുകൾ നേടിയത്. മഞ്ചേരി എൻ എസ് എസ് കോളേജിന്റെ താരമാണ് സിയാദ്.

ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ കാലികറ്റ് യൂണിവേഴ്സിറ്റി പഞ്ചാബിലെ ഗുരു നാനാക്ക് യൂണിവേഴ്സിറ്റിയുമായി ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിയുകയും രണ്ടാം മത്സരത്തിൽ ബറകത്തുള്ള യൂണിവേഴ്സിറ്റിയെ തകർക്കുകയും ചെയ്തിരുന്നു. മധ്യപ്രദേശ് ടീമായ  ബർക്കത്തുള്ളാ സർവ്വകലാശാലയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്.

Advertisement