ഐബിഎസിനു തകര്‍പ്പന്‍ ജയം, ഗോള്‍ മഴ പെയ്യിച്ച് എന്‍വെസ്റ്റ്നെറ്റ്

- Advertisement -

റാവിസ് അഷ്ടമുടി – പ്രതിധ്വനി സെവന്‍സ് അഞ്ചാം ദിവസത്തില്‍ ഐബിഎസിനു മികച്ച വിജയം. ലീഗ് റൗണ്ടിലേക്കുള്ള 8 സ്ഥാനങ്ങള്‍ക്ക് 16 ടീമുകളാണ് ഇന്ന് ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയത്. ദിവസത്തെ ആദ്യ മത്സരത്തില്‍ ഐബിഎസ് ഏകപക്ഷീയമായ 3 ഗോളുകള്‍ക്ക് പിറ്റ്സിനെ തകര്‍ത്തു വിട്ടു. രണ്ടാം മത്സരത്തില്‍ ഇവൈ-ഐക്കണ്‍ എഫ്സി പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. പിന്നീട് നടന്ന ഷൂട്ടൗട്ടില്‍ ഇവൈ 3-0 നു ജയിച്ചു.

ജിഡിഎസ് റോക്കേഴ്സിനെ ഗോള്‍ മഴയില്‍ മുക്കിയാണ് എന്‍വെസ്റ്റ്നെറ്റ് അടുത്ത റൗണ്ടിലേക്ക് കടന്നത്. ഒരു ഗോളിനെതിരെ ആറ് ഗോളുകള്‍ നേടിയാണ് എന്‍വെസ്റ്റ്നെറ്റ് ജയം സ്വന്തമാക്കിയത്. ട്രയാസികിനെതിരെ 2-0 ന്റെ ജയം സ്വന്തമാക്കി ആറ്റിനാട് എഫ്സിയും ടെല്‍ റെഡ്സിനെ തകര്‍ത്ത് യുഎസ്ടിയും(0-4) പ്രീക്വാര്‍ട്ടര്‍ ലീഗിലേക്ക് യോഗ്യത നേടി.

ഉച്ചയ്ക്ക് ശേഷം നടന്ന മത്സരങ്ങളില്‍ രണ്ട് മത്സരത്തില്‍ ഫല നിര്‍ണ്ണയത്തിനായി പെനാള്‍ട്ടി ഷൂട്ടൗട്ടിനെ ആശ്രയിക്കേണ്ടി വന്നു. ആദ്യ മത്സരത്തില്‍ ടെല്‍ ബ്യൂസ് ഏകപക്ഷയമായ ഒരു ഗോളിനു ഐഐഐടിഎംകെയെ മറികടന്നപ്പോള്‍. യുഎസ്ടി ഗ്രീനിനെ പെനാള്‍ട്ടിയില്‍ ആര്‍ആര്‍ഡി ഗ്രീന്‍ മറികടന്നു(4-2). ഇന്ന് നടന്ന അവസാന മത്സരത്തില്‍ മുഴുവന്‍ സമയത്ത് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ ആര്‍ആര്‍ഡി റെഡ്സ് – ഇന്‍ഫോസിസ് റെഡ്സ് മത്സരത്തില്‍ പെനാള്‍ട്ടിയില്‍ വിജയം ഇന്‍ഫോസിസ് സ്വന്തമാക്കി.(3-5)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement