ഹംസ തയ്യിൽ മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റ്; ഡിസംബർ രണ്ടിന്

- Advertisement -

മങ്കട: ബ്ലാക്ക് & ബ്ലൂ ക്ലബ്ബ് കർക്കിടകം സംഘടിപ്പിക്കുന്ന നാലാമത് ഹംസ തയ്യിൽ മെമ്മോറിയൽ വൺഡേ ഫ്ളഡ്ലൈറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റ് ഡിസംബർ രണ്ടിന് വൈകീട്ട് ഏഴ് മുതൽ കർക്കിടകം സ്ക്കൂൾ മൈതാനിയിൽ നടക്കും.

പ്രമുഖ പ്രദേശിക ഫൈവ്സ് ടീമുകൾ മാറ്റുരക്കുന്ന ടൂർണ്ണമെന്റിലെ ജേതാക്കൾക്ക് പി.ടി ഗ്രൂപ്പ് ഹിറാ ഗോൾഡ് ആൻന്റ് ഡയമണ്ട്സ് മങ്കട നൽകുന്ന 15000/- രൂപയും പൂക്കാട്ടിൽ ഓട്ടോമൊബൈൽസ് പെരിന്തൽമണ്ണ ട്രോഫിയും നൽകും.

റണ്ണേഴ്സ് ടീമിന് ദുബായ് ഗോൾഡ് പെരിന്തൽമണ്ണ 10000/- രൂപയും സി.ടി ഇൻട്രസ്റ്റീൽ മങ്കട ട്രോഫിയും നൽകുന്നതാണ്.

സെമി ഫൈനലിൽ പുറത്താകുന്ന ടീമുകൾക്ക്
റോയൽ ഗ്ലാസ്&പ്ലൈവുഡ്സ് മങ്കട ട്രോഫിയും സമ്മാനിക്കും.

ടീം നൽകുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപെടുക.
9745926092, 9846725918

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement